
ഇളവുകളുടെ പെരുമഴയുമായി പ്രതിവർഷ ഓഫർ സെയിലുമായി ഇ-കൊമേഴ്‌സ് ഭീമന്മാരായ ഫ്ലിപ്‌കാർട്ടും ആമസോണും. ഈ ആഘോഷകാലം പരമാവധി വിലക്കിഴിവിൽ വിഭവങ്ങൾ വിറ്റഴിക്കാൻ മത്സരബുദ്ധിയോടെയാണ് ഇരു കമ്പനികളും നിലയുറപ്പിച്ചിരിക്കുന്നത്. ബിഗ് ബില്യൺ ഡേയ്‌സുമായി ഫ്ളിപ്‌കാർട്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവെലുമായി ആമസോണും എത്തിയിരിക്കുകയാണ്. ഒക്‌ടോബർ 16നാണ് ബിഗ് ബില്യൺ ഡേയ്‌സ് വിൽപന ആരംഭിക്കുക. 17ന് ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവെലും. മൊബൈൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുൻപെങ്ങുമില്ലാത്ത വിൽപന ഉത്സവമായിരിക്കും നടക്കുക. അതും കുറഞ്ഞ വിലയിൽ. നേർ പകുതി വിലയിൽ വരെ ലഭിക്കുന്ന ഉപകരണങ്ങൾ ഇവയൊക്കെയാണ്.

എൽജി ജി8എക്‌സ്
എൽജിയുടെ ഡ്യുവൽ സ്‌ക്രീൻ ഫോണായ ജി8 എക്‌സ് 35,000 രൂപയ്‌ക്കാണ് സാധാരണ ലഭിക്കുക. കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയ ഈ സ്‌മാർട്ട്ഫോണിന് 49,999 രൂപയായിരുന്നു വില.പിന്നീട് 54,000 രൂപയായി. ഇതേ ഫോൺ ലിമിറ്റഡ് ഓഫറിലൂടെ 19,990 രൂപയ്‌ക്ക് ലഭിക്കും.

ഐഫോൺ 11
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവെലിൽ 50,000 രൂപയിൽ താഴെ വിലയ്‌ക്ക് ഐഫോൺ 11 ലഭ്യമാകും. 68,300 രൂപവരെയാണ് സാധാരണ ഈ സ്‌മാർട്ട്ഫോണിന്റെ വില.
വൺപ്ളസ് നോർഡ്
ബേസ് മോഡലിന് 24,999 രൂപയാണ് വൺപ്ളസ് നോർഡിന്റെ അടിസ്ഥാന വില. ഏതാനും മാസം മുൻപ് പുറത്തിറക്കിയ ഈ സ്‌മാർട്ട്ഫോണിന് ഡിസ്‌കൗണ്ട് നിരക്കിൽ ലഭ്യമാകുമെന്ന് ആമസോൺ അറിയിക്കുന്നു. 20,999 നും 24,999നുമിടയിലാണ് വില.

അലക്‌സ പവേർഡ് ഇക്കോ സ്‌പീക്കറുകൾ
അൻപത് ശതമാനം വരെ ഡിസ്‌കൗണ്ടിൽ സ്‌പീക്കറുകൾ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ആമസോൺ. ഇക്കോ ഡോട്ട് മൂന്നാം തലമുറ സ്‌പീക്കറുകൾ 4999 രൂപ വിലയുളളത് ഓഫർ കാലത്ത് 2249 രൂപയ്‌ക്ക് ലഭിക്കും. ഇക്കോ ഇൻപുട്ട് 5999 രൂപ വില വരുന്നത് 2749 രൂപക്കും. 9,999 രൂപ വിലയുളള ഇക്കോ തേർഡ് ജനറേഷൻ സ്‌പീക്കർ 6999 രൂപയ്‌ക്ക് ലഭ്യമാകും.5499 രൂപ വിലയുളള ഇക്കോ ഡോട്ട് 2749 രൂപയ്ക്ക് ലഭിക്കും.14,999 രൂപ വിലയുളള ഇക്കോ പ്ളസ് 7499 രൂപയ്‌ക്ക് ലഭിക്കും.ഇക്കോ സ്‌റ്റുഡിയോ 18,999 രൂപയ്‌ക്കാണ് ലഭിക്കുക 22,999 രൂപയ്‌ക്കാണ് ലഭിച്ചിരുന്നത്. ഇക്കോ ഷോ8, ഇക്കോ ഷോ5 എന്നിവ ഡിസ്‌കൗണ്ട് നിരക്കിൽ ലഭിക്കും.
എക്‌സ് ബോക്‌സ് സീരീസ് എസ്
അടുത്ത കാലത്ത് പുറത്തിറങ്ങിയ എക്‌സ് ബോക്‌സ് സീരീസ് എസ് ഗെയിമിംഗ് കൺസോൾ 34,990 രൂപയ്‌ക്ക് ലഭ്യമാകുന്നത് ഡിസ്‌കൗണ്ട് നിരക്കിൽ ലഭ്യമാക്കുമെന്ന് ഫ്ളിപ്‌കാർട്ട് അറിയിച്ചു. 29,999 രൂപയ്‌ക്കാകും ലഭിക്കുക എന്നാണ് സൂചന.
സാംസംഗ് ഗാലക്‌സി എസ് 20 പ്ളസ്
83,000 രൂപ വിലയുളള സാംസംഗ് ഗാലക്‌സി എസ്20 പ്ളസിന് ഫ്ളിപ്‌കാർട്ടിൽ ഓഫർ കാലത്ത് 49,999 രൂപയ്‌ക്ക് വാങ്ങാം. സ്‌മാർട്ട് അപ്‌ഗ്രേഡ് പ്ളാൻ എന്ന മറ്റൊരു ഓഫറുമുണ്ട്. ആകെ ഫോൺ വിലയുടെ 70 ശതമാനം അടയ്‌ക്കാനും ഒരു വർഷത്തിന് ശേഷം ഫോൺ വിൽക്കാനും ഈ പ്ളാനിലൂടെ സാധിക്കും.

മോട്ടോറോള മോട്ടോ എഡ്‌ജ് പ്ളസ്
വിപണിയിൽ 89,999 രൂപ വിലയുളള മോട്ടോറോള മോട്ടോ എഡ്‌ജ് പ്ളസ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ വിൽപനയിൽ 64,999 രൂപയ്‌ക്ക് വാങ്ങാം. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 10 ശതമാനം ഡിസ്‌കൗണ്ടിൽ വാങ്ങാം
റെഡ്മി നോട്ട് 9 പ്രൊ
മിഡ്‌റേഞ്ച് ഡിവൈസായ റെഡ്മി നോട്ട് 9പ്രൊ ഡിസ്‌കൗണ്ട് നിരക്കിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവെലിൽ ലഭ്യമാകും. ഇതാദ്യമായാണ് ഡിസ്‌കൗണ്ട് നിരക്കിൽ ഫോൺ ലഭ്യമാകുന്നത്. 16,999 രൂപ അടിസ്ഥാന വിലയുളള ഫോൺ 10,999രൂപയ്ക്ക് ലഭ്യമാകും.