pinarayi-vijayan-v-d-sath

നാലര വർഷത്തിനിടെ നടപ്പാക്കിയ ക്ഷേമ പ്രവർത്തനളുടെ പ്രചാരണത്തിന് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പി.ആർ ഏജൻസിയെ നിയോഗിക്കാനുളള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി വി.ഡി സതീശൻ എം.എൽ.എ. സ്വർണക്കടത്ത്, മയക്കു മരുന്ന് വിവാദം, ലൈഫ് മിഷൻ കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കാനും വെളളപൂശാനും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പി.ആർ ഏജൻസിയെ നിയമിക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നുവെന്നാണ് സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

നല്ല " ക്യാപ്‌സ്യൂളുകൾ " ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്താനാണ് കോടികൾ മുടക്കി ഏജൻസിയെ നിയമിക്കുന്നത്.

അറേബ്യൻ നാടുകളിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്ന് തളിച്ചാലും ഈ ദുർഗന്ധം മാറുമോയെന്നും വി.ഡി സതീശൻ സർക്കാരിനെ പരിഹസിക്കുന്നു.

വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം

സ്വർണക്കടത്ത്, മയക്കുമരുന്ന് വിവാദം, ലൈഫ് മിഷൻ കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കാനും വെള്ളപൂശാനും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പി ആർ ഏജൻസിയെ നിയമിക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു. നല്ല " ക്യാപ്സൂളുകൾ " ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്താനാണ് കോടികൾ മുടക്കി ഏജൻസിയെ നിയമിക്കുന്നത്.

അറേബ്യൻ നാടുകളിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്ന് തളിച്ചാലും ഈ ദുർഗന്ധം മാറുമോ?

സ്വർണ്ണക്കള്ളക്കടത്ത്, മയക്ക് മരുന്ന് വിവാദം, ലൈഫ്മിഷൻ കോഴ തുടങ്ങിയ നിരവധി അഴിമതികളുടെ ചെളിക്കുണ്ടിൽ ആണ്ടിരിക്കുന്ന...

Posted by V D Satheesan on Wednesday, October 7, 2020