
1. ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസ് ഈ മാസം 16ലേക്ക് ആണ് മാറ്റിയത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാം എന്ന് സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് കേസ് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആണ് ഹാജരായത്
2. കേസില്‍ ശക്തമായ വാദം വേണ്ടിവരും എന്ന് സുപ്രീംകോടതി. രണ്ട് കോടതികളില്‍ നിന്ന് സമാന വിധി വന്ന കേസില്‍ ഇടപെടണം എങ്കില്‍ വ്യക്തമായ രേഖകള്‍ വേണം എന്നും കോടതി. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍, കെ. മോഹന ചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കേസില്‍ നിന്നും കുറ്റവിമുക്തര്‍ ആയിരുന്നു ഈ വിധി ചോദ്യം ചെയ്ത് സി.ബി.ഐയും ഹൈക്കോടതി കുറ്റക്കാര്‍ എന്ന് വിധിച്ച മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ കസ്തൂരിരങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ.ജി രാജശേഖരന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയുമാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. കേസ് അതീവ പ്രാധാന്യം ഉള്ളത് എന്നും വേഗത്തില്‍ തീര്‍പ്പാക്കണം എന്നും സി.ബി.ഐ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്
3 സംസ്ഥാനത്തെ ബാറുകളും ബിയര്‍വൈന്‍ പാര്‍ലറുകളും ഉടന്‍ തുറക്കില്ല. മദ്യശാലകള്‍ ഈ ഘട്ടത്തില്‍ ഉടന്‍ തുറക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എങ്ങനെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാം എന്നതായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. അന്യ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കണം എന്ന് ആവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു
4 മാനദണ്ഢങ്ങള്‍ പാലിച്ച് ഇവ തുറക്കാമെന്നു കാണിച്ച് എക്‌സൈസ് കമ്മിഷര്‍ നല്‍കിയ ഫയല്‍ എക്‌സൈസ് മന്ത്രി രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. പ്രതിദിന രോഗികള്‍ പതിനായിരം കടന്നു നില്‍ക്കുമ്പോഴാണ് ബാറില്‍ വീണ്ടും ചര്‍ച്ചയെത്തുന്നത്. സംസ്ഥാനത്ത് 602 ബാറുകളും 350 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് ഉള്ളത്. ബാര്‍ തുറന്നാല്‍ മദ്യം പാഴ്സല്‍ വില്‍ക്കുന്നത് നിര്‍ത്തും എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
5 ബംഗളൂരു ലഹരി മരുന്ന് കേസില്‍ അന്വേഷണം നേരിടുന്ന ബിനീഷ് കോടിയേരിക്ക് കുരുക്കായി കൂടുതല്‍ മൊഴികള്‍. നിരവധി പേര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചത് ബിനീഷ് പറഞ്ഞിട്ട് എന്ന് മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ മൊഴി. ബീനീഷിന്റെ സഹായത്തോടെ അനൂപ് സമാഹരിച്ചത് അരക്കോടിയിലേറെ രൂപ എന്നും അനൂപിന്റെ മൊഴി. പുതിയ സാഹചര്യത്തില്‍ നിക്ഷേപകരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുക ആണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റ്
6 തിരുവനന്തപുരം ആറ്റിങ്ങലില്‍ വീണ്ടും വന്‍ ലഹരി വേട്ട. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആറ്റിങ്ങലില്‍ നിന്നും പിടികൂടിയത് അന്താരാഷ്ട്ര വിപണിയില്‍ 4 കോടി വിലമതിക്കുന്ന കഞ്ചാവും ഹാഷിഷ് ഓയിലും. 4 പേര്‍ പിടിയിലായി. 100 കിലോ കഞ്ചാവും 3 കിലോ ഹാഷിഷ് ഓയിലുമാണ് പ്രതികളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പിടിച്ചെടുത്തത്. ആറ്റിങ്ങല്‍ നഗരൂര്‍ പാതയില്‍ വെള്ളംകൊല്ലിയില്‍ വച്ചായിരുന്നു പ്രതികളെയും വാഹനങ്ങളെയും കസ്റ്റഡിയില്‍ എടുത്തത്. ലഹരി കടത്തിക്കൊണ്ടു വന്ന ഒരു ഏയ്സ്, ബൊലേറോ പിക്കപ്പ് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. അറസ്റ്റില്‍ ആയവരില്‍ രണ്ടു പേര്‍ നാഗരൂര്‍ സ്വദേശികളാണ്. ഒരാള്‍ തൃശൂര്‍ പാമ്പാടി സ്വദേശിയും മറ്റൊരാള്‍ കോന്നി സ്വദേശിയുമാണ്. ആന്ധ്രയില്‍ നിന്നുമാണ് ഹാഷിഷ് ഓയില്‍ വാങ്ങിയത്. പിന്നീട് റോഡ് മാര്‍ഗം കോയമ്പത്തൂരില്‍ എത്തിച്ചതായി പ്രതികള്‍ മൊഴി നല്‍കി. അവിടെ നിന്നും കോഴികളെ കൊണ്ട് വരുന്നെന്ന വ്യാജേന ദേശിയ പാതയിലൂടെ ആറ്റിങ്ങലില്‍ എത്തിക്കുക ആയിരുന്നു.
8 അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പി.ആര്‍ ഏജന്‍സി ഉടമയായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്ന പരാതിയെ തുടര്‍ന്നാണ് പി.എം.ഒ വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയത്. വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായ അരുണ്‍ കെ ചാറ്റര്‍ജിയോട് ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആണ് ആവശ്യപ്പെട്ടിട്ട് ഉള്ളത്. 2019 നവംബറില്‍ അബുദാബിയില്‍ വച്ച് നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ ആണ് പ്രോട്ടോക്കോള്‍ ലംഘിച്ച് യുവമോര്‍ച്ചാ നേതാവ് സ്മിതാ മേനോന്‍ പങ്കെടുത്തത്. 22 രാജ്യങ്ങലിലെ വിദേശകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയില്‍ ആണ് ഔദ്യോഗിക പ്രതിനിധി പോലും അല്ലാത്ത യുവതി എത്തിയത്.