
ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. അദ്ദേഹത്തിന്റെ കരിയറിലെയും ജീവിതത്തിലെയും പ്രധാനമുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചന. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ശ്രീലങ്കൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മുത്തയ്യക്ക് ഇപ്പോഴും ആരാധകരേറെയുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് നേടിയിട്ടുണ്ട് . ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയതടക്കം നിരവധി റെക്കോഡുകൾ അദ്ദേഹത്തിന്റെ പേരിലാണ്. തങ്ങളുടെ സ്വന്തം മുരളിയുടെ ജീവിതം സിനിയാക്കുന്നതിൽ ആരാധകരും ആവേശത്തിലാണ്.
മക്കൾ സെൽവൻ വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുന്നത്. ലോകപ്രശസ്ത ക്രിക്കറ്ററായി വേഷമിടാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ചിത്രത്തിന്റെ പോസ്റ്റർ വിജയ് സേതുപതി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നിരവധി ഭാഷകളിൽ ചിത്രം റിലീസാവുമെന്നാണ് അറിയുന്നത്.
Honoured to be a part of this landmark project. Update soon
#MuthiahMuralidaran #MovieTrainMP #MuralidaranBiopic
Posted by Vijay Sethupathi on Thursday, 8 October 2020
#MSSripathy #Vivekrangachari