fire-accident

മസ്ക്കറ്റ്: ഒമാനിലെ മസ്കറ്റ് ഗവർണറേറ്റിലുള്ള സീബ് വിലായത്ത് അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ആറോളം പേരെ രക്ഷപ്പെടുത്തി.

പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മസ്കറ്റിലെ പബ്ളിക് അതോറിട്ടി ഫോർ സിവിൽ ഡിക്കൻസ് ആൻഡ് ആംബുലൻസസ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കെട്ടി‌ടത്തിൽ പെട്ടന്നുണ്ടായ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കെട്ടിടത്തിൽ അകപ്പെട്ടവരെയെല്ലാം അഗ്നി ശമനാ സേനാവിഭാഗമെത്തിയാണ് രക്ഷപ്പെടുത്തിയത്.