mg-gloster

എം.ജി മോട്ടോർ ഇന്ത്യ തങ്ങളുടെ പ്രീമിയം എസ്.യു.വിയായ ഗ്ലോസ്റ്ററിനെ അവതരിപ്പിച്ചു. 28.98 ലക്ഷം മുതലാണ് പ്രാരംഭ എക്സ് ഷോറും വില. ഇന്ത്യൻ മാർക്കറ്റിലേക്ക് ചുവടുവച്ചതിന് പിന്നാലെ എം.ജി മോട്ടോർ അവതരിപ്പിക്കുന്ന നാലാമത്തെ വാഹനമാണിത്. വാഹനപ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ലോഞ്ചിംഗോടെ ഫോർഡിന്റെ എൻഡെവറിനും ടൊയോറ്റ ഫോർച്യൂണറുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഗ്ലാമറസ് ലുക്കോട് കൂടിയ എം.ജി ഗ്ലോസ്റ്റർ.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്‌റ്റൻസ് സിസ്റ്റം ( എ.ഡി.എ.എസ് ), അഡാപ്റ്റീവ് ക്രൂസ് കൺട്രോളർ (എ.സി.സി ), ഫ്രണ്ട് കൊളിഷൻ വാർണിംഗ് ( എഫ്.സി.ഡബ്ല്യു ), ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് ( എ.ഇ.ബി ), ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ് ( എൽ.ഡി.ഡബ്ല്യു ), ബ്ലൈൻഡ് സ്പോട്ട് ഡിറ്റെക്ഷൻ ( ബി.എസ്.ഡി ), ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്‌റ്റന്റ് ( എ.പി.എ ) തുടങ്ങി യാത്രയ്ക്കിടെ വാഹനം ഓടിക്കുന്നവരെ സഹായിക്കുന്നതിനുള്ള അത്യാധുനിക ലെവൽ വൺ ഓട്ടണോമസ് ഡ്രൈവിംഗ് ഫീച്ചറുകളാൽ സമ്പന്നമാണ് ഗ്ലോസ്റ്റർ.

സൂപ്പർ, സ്മാർട്ട്, ഷാർപ്, സാവി എന്നിങ്ങനെ ഗ്ലോസ്റ്ററിന്റെ നാല് സവിശേഷ വേരിയെന്റുകൾ ഇന്ത്യയിൽ ലഭ്യമാകും. ലക്‌ഷ്വറിയസ് ബക്കറ്റ് സീറ്റ്സ്, ടു - വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ്, ട്വിൻ ടർബോചാർജ്ഡ് ഡീസൽ എൻജിൻ ഉൾപ്പെടെയുള്ള ടു എൻജിൻ ചോയ്സ് തുടങ്ങി മൾട്ടിപ്പിൾ കോമ്പിനേഷനുകളും ഗോസ്റ്ററിന്റെ വേരിയെന്റുകൾ വാഗ്ദാനം ചെയ്യുന്നു.

ക്രിറ്റിക്കൽ ടയർ പ്രഷർ വോയിസ് അലേർട്ട്, ഇംഗ്ലീഷിലും ഹിന്ദിയിലും ഹ്രസ്വ വാർത്താ സംഗ്രഹം നൽകുന്ന ഷോർട്ട്പീഡിയ ആപ്പ്, സ്മാർട്ട് ഫോൺ വഴിയുള്ള ആന്റി - തെഫ്റ്റ് ഇമോബലൈസേഷൻ തുടങ്ങിയ പുത്തൻ ഫീച്ചറുകളോട് കൂടിയ എം.ജി ഐ - സ്മാർട്ട് ടെക്നോളജിയും ഗ്ലോസ്റ്ററിന്റെ പ്രത്യേകതയാണ്.

കൊവിഡ് ടെസ്റ്റിംഗ് സെന്ററുകളുടെ ലൊക്കേഷൻ ഉൾപ്പെടെയുള്ള മാപ് മൈ ഇന്ത്യയിൽ നിന്നുള്ള ത്രീഡി മാപ്പ് സൗകര്യം കൂടാതെ സ്പീഡ് അലേർട്ട് ഉൾപ്പെടെയുള്ള വിവിധ അലേർട്ടുകളും ഗ്ലോസ്റ്ററിൽ സജ്ജമാക്കിയിട്ടുള്ളതായി എം.ജി മോട്ടോർ കമ്പനി അറിയിച്ചു. ഇതിനു പുറമേ ആപ്പിൾ വാച്ച് കണക്ടിവിറ്റിയും ഉപഭോക്താക്കൾക്ക് ലഭ്യമാകും. പേഴ്സണലൈസ്ഡ് വെൽകം / ഗ്രീറ്റിംഗ് സന്ദേശങ്ങൾക്കൊപ്പം തന്നെ വോയിസ് കൺട്രോൾ വഴി ഉപഭോക്താവിന് ഗാനാ ആപ്പ് പ്രവർത്തിപ്പിക്കാനും കഴിയും.