us-debate

വാഷിംഗ്ടൺ:അമേരിക്കൻ വൈസ് പ്രസിഡന്റ് സംവാദം തകർക്കുന്നതിനിടെ റിപ്പബ്ലിക് സ്ഥാനാർത്ഥി മൈക്ക് പെൻസിന്റെ തലയിൽ വിളിക്കാതെ വന്നൊരു അതിഥി ഇരിപ്പുറുപ്പിച്ചു. സംവാദം തുടങ്ങി ഏകദേശം 7.17 മിനിട്ട് ആയപ്പോൾ എത്തിയ ഈ അതിഥി ഒരു ഈച്ചയാണ്.

ഏകദേശം രണ്ട് മിനിറ്റോളം സമയം അത് പെൻസിന്റെ തലയിൽ തന്നെ ഇരുന്നു. പെൻസിന്റെ വെളുത്ത മുടിക്കിടെ ഇരുന്ന കറുത്ത ഈച്ചയെ പെട്ടന്ന് തന്നെ കാണികൾ ഉൾപ്പെടെയുള്ളവർ ശ്രദ്ധിച്ചു.

കുറച്ച് നേരത്തേക്ക് പെൻസിന്റെ പ്രസംഗത്തിന് പകരം എല്ലാവരും ഈച്ചയെ ആണ് ശ്രദ്ധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിന് പിന്നാലെ ഈച്ചകളുടെ പേരിൽ നിരവധി ട്വിറ്റർ അക്കൗണ്ടുകളും പ്രത്യക്ഷപ്പെട്ടു. ഫ്ലൈ ഓൺ മൈക്ക് പെൻസ് എന്ന പേരിലാണ് നിരവധി അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെ തന്നെ ഈച്ചയുടെ പേരിൽ ഫ്ലൈ വിൽ വോട്ട് ഡോട് കോം എന്ന വെബ്സൈറ്റും ഏതോ വിരുതന്മാർ ആരംഭിച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും ഈ വെബ്സൈറ്റിനെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.