vijay

തിരുവനന്തപുരം: വിവാദ യുട്യൂബർ വിജയ് പി. നായർക്ക് ജാമ്യം അനുവദിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ മർദിച്ചതിന് തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. അതേസമയം ഐ ടി ആക്ട് പ്രകാരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ റിമാൻഡിലാണ്.

വിജയ് പി. നായരെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പടെയുളള മൂന്നുപേരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ ജില്ലാ കോടതി പരിഗണിക്കും. ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് മറ്റുപ്രതികൾ. മോഷണം, മുറിയിൽ അതിക്രമിച്ചു കടന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സ്ത്രീകളെ അപമാനിക്കുന്നതരത്തിൽ അശ്ലീല വീഡിയോ യൂട്യൂബിൽ പോസ്റ്റു ചെയ്തു എന്നാരോപിച്ചാണ് ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി. നായരെ മർദ്ദിച്ചത്.