scratch-card

പാരിസ്​: നല്ലവനായ ആ അപരിചിതൻ നൽകിയ ലോട്ടറി ടിക്കറ്റ്​​ വഴി ഫ്രാൻസിലെ ഭവനരഹിതരായ നാല്​ യാചകർക്ക്​ ലഭിച്ചത് 50000 യൂറോ (ഏകദേശം 43 ലക്ഷം രൂപ).

ലോട്ടറി കടയുടെ മുന്നിൽ ഭിക്ഷ യാചിക്കുകയായിരുന്നു മുപ്പതുകാരായ നാല്​ പേർ. ഇതി​നിടെയാണ്​ കടയിൽ നിന്ന്​ ഇറങ്ങിപ്പോയ ഒരാൾ ഒരു യൂറോ കൊടുത്ത്​ വാങ്ങിയ സ്​ക്രാച്​ കാർഡ്​ ഇവർക്ക്​ സമ്മാനിച്ച്​ സ്​ഥലം വിട്ടത്​.

'എന്തൊരു ഭാഗ്യമാണ്​ ആ ചെറുപ്പക്കാർക്ക്​. അഞ്ച്​ യൂറോയല്ല പകരം 50000 യൂറോയാണ്​ അവർക്ക്​ സമ്മാനമായി ലഭിച്ചിരിക്കുന്നത്'- ലോട്ടറി ഓപറേറ്റർമാരായ എഫ്​.ഡി.ജെ പ്രസ്​താവനയിൽ പറഞ്ഞു. സമ്മാനജേതാക്കൾ തുക തുല്യമായി വീതിച്ചെടുക്കാൻ തീരുമാനിച്ചതായും എഫ്​.ഡി.ജെ വ്യക്തമാക്കി.

സമ്മാനമായി ലഭിച്ച തുക വച്ച്​ എന്ത്​ ചെയ്യണമെന്ന്​ അവർ തീരുമാനിച്ചില്ലെങ്കിലും എത്രയും പെട്ടന്ന്​ നഗരം വിടാനാണ്​ പദ്ധതിയെന്നും ഇവരുടെ വക്താവ് വാർത്ത ഏജൻസിയായ​ എ.എഫ്​.പിയോട്​ പറഞ്ഞു. ​