postal-day

കാത്ത് വെച്ച കത്ത്പെട്ടി...ഇന്ന് ലോക തപാൽ ദിനം.തൊടുപുഴ കുടയത്തൂർ ഗവ.എച്ച്.എസ് സ്കൂളിന് മുന്നിൽ സ്മരണയെന്നോണം സ്ഥാപിച്ചിരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള അഞ്ചൽ പെട്ടിക്ക് സമീപത്ത് കൂടി മൊബൈൽ ഫോണിൽ നോക്കി വരുന്ന സ്കൂൾ സ്റ്റാഫ്. സ്മാർട്ട് ഫോണുകളുടെയും സോഷ്യൽ മീഡിയകളുടെയും കാലത്ത് കത്തുകൾ ഭൂതകാലത്തിന്റെ ഗൃഹാതുര സ്മരണകൾ മാത്രമാണ്. സ്നേഹവും വിരഹവും കാത്തിരിപ്പുമെല്ലാം അക്ഷരങ്ങളിൽ നിന്നകന്ന് മിസ്ഡ് കോളും, എസ്.എം.എസും, ചാറ്റുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.