kerala

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 467 പേർക്ക്, ഇതിൽ 349 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 11,880 പേരാണ് ജില്ലയിൽ രോഗം മൂലം ചികിത്സയിലിരിക്കുന്നതെന്ന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നു. അതേസമയം 1520 പേർക്കാണ് ഇന്ന് തിരുവനന്തപുരത്ത് രോഗമുക്തി ഉണ്ടായത്. ജില്ലയിൽ മരണപ്പെട്ടവരിൽ ഒൻപത് പേർക്ക് കൊവിഡ് രോഗം ഉണ്ടായിരുന്നതായി ഇന്ന് സ്ഥിരീകരിച്ചു.

തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരന്‍ നായര്‍ (72), വള്ളംവെട്ടികോണം സ്വദേശി രാജു (45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി (58), മരിയപുരം സ്വദേശി മോഹനന്‍ (61), വിഴിഞ്ഞം സ്വദേശി രാജേഷ് (36), ശാന്തിവിള സ്വദേശി വിജയന്‍ (58), നളന്ദനട സ്വദേശി രാജേന്ദ്രന്‍ (68), പാളയം സ്വദേശിനി സാവിത്രി (60) എന്നിവർക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എൻ.ഐ.വി ഇന്ന് സ്ഥിരീകരിച്ചത്.

ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിലാണ്. 1024 പേർക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്. അതേസമയം കോഴിക്കോട് 688 പേർക്കും കൊല്ലത്ത് 497 പേർക്കും രോഗബാധയുള്ളതായി ഇന്ന് സ്ഥിരീകരിച്ചു. മലപ്പുറത്തും കോഴിക്കോട്ടും കൊല്ലത്തും യാത്രാക്രമം 916, 651, 477 എന്നിങ്ങനെയാണ് സമ്പർക്ക രോഗബാധിതരുടെ ഇന്നത്തെ എണ്ണം.