scholership

വിമുക്തഭടൻമാരിൽ നിന്ന് 202021 അദ്ധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019-20 അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ച് പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിമുക്തഭടൻമാരുടെ കുട്ടികൾക്ക് വേണ്ടി അപേക്ഷിക്കാം.

വിമുക്തഭടന്റെ/ വിധവയുടെ/ രക്ഷകർത്താവിന്റെ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ താഴെയാകണം. പൂരിപ്പിച്ച അപേക്ഷകൾ 10, 11, 12 ക്ലാസ്സിലുള്ളവർ നവംബർ 30ന് മുമ്പും ബാക്കിയുള്ളവർ ഡിസംബർ 31ന് മുമ്പായി ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസുകളിൽ സമർപ്പിക്കണം.