
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 22ാം മത്സരത്തിൽ ഹെെദരാബാദിനെതിരെ കിംഗ്സ് പഞ്ചാബിന് 202 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറെെസേഴ്സ് ഹെെദരാബാദ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി.
ആദ്യ ബാറ്റിംഗിനിറങ്ങിയ ഡേവിഡ് വാർണറും ഇംഗ്ലഡ് താരം ജോണി ബെയർസ്റ്റോയും മികച്ച കൂട്ട്കെട്ട് കാഴ്ചവച്ചു. ഡേവിഡ് വാർണർ 40 പന്തിൽ 52 റൺസും ജോണി ബെയർസ്റ്റോ 55 പന്തിൽ 95 റൺസും നേടി. ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് കിംഗ്സ് പഞ്ചാബും സൺറെെസേഴ്സ് ഹെെദരാബാദും തമ്മിലേറ്റുമുട്ടുന്നത്.