
മുംബയ്: മയക്കുമരുന്ന് കേസിൽ കഴിഞ്ഞ ദിവസം ജയിൽ മോചിതയായ നടി റിയാ ചക്രവർത്തി ജയിലിൽ കഴിഞ്ഞത് സാധാരണക്കാരിയെപ്പോലെന്ന് താരത്തിന്റെ അഭിഭാഷകൻ സതീഷ് മാൻഷിൻഡെ. മറ്റു തടവുകാർക്കായി യോഗ ക്ലാസ് നടത്തുകയും സ്വയം യോഗ പരിശീലിക്കുകയും ചെയ്തിരുന്നു റിയ.
ജാമ്യം ലഭിച്ചെങ്കിലും ദിനവും സാന്റക്രൂസിലുള്ള പൊലീസ് സ്റ്റേഷനിലെത്തി റിയ ഒപ്പിടേണ്ടതുണ്ട്