
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വൻ(74) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. അടുത്തിടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്ന് സുഖം പ്രാപിച്ചുവരുന്നതിനിടെ ഡൽഹിയിലെ ആശുപത്രിയിൽവച്ചാണ് മരണം സംഭവിക്കുന്നത്. മകൻ ചിരാഗ് പാസ്വാനാണ് പിതാവിന്റെ മരണം തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്.
पापा....अब आप इस दुनिया में नहीं हैं लेकिन मुझे पता है आप जहां भी हैं हमेशा मेरे साथ हैं।
— युवा बिहारी चिराग पासवान (@iChiragPaswan) October 8, 2020
Miss you Papa... pic.twitter.com/Qc9wF6Jl6Z
സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് രാം വിലാസ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. 1969ൽ ബീഹാർ നിയമസഭാ അംഗമായി. 1974 ലോക്ദള്ളിൽ ചേരുകയും 1977ൽ ലോക്സഭാഅംഗമാവുകയും ചെയ്തു. തുടർന്ന് എട്ട് തവണയോളം രാം വിലാസ് പാസ്വൻ ലോക്സഭാ അംഗമായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മുതിർന്ന ദളിത് നേതാക്കളിൽ ഒരാളാണ് രാം വിലാസ് പാസ്വൻ. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല
രാം വിലാസ് പാസ്വാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. "വാക്കുകൾക്കപ്പുറത്ത് ഞാൻ ദുഃഖിതനാണ്. രാജ്യത്ത് ഒരിക്കലും നിറയാത്ത ഒരു ശൂന്യതയുണ്ട്. ശ്രീ രാം വിലാസ് പാസ്വാൻ ജിയുടെ നിര്യാണം വ്യക്തിപരമായ നഷ്ടമാണ്. എനിക്ക് ഒരു സുഹൃത്തിനെയും വിലപ്പെട്ട സഹപ്രവർത്തകനെയും നഷ്ടപ്പെട്ടു.” മോദി തന്റെ ട്വീറ്റിൽ കുറിച്ചു.
I am saddened beyond words. There is a void in our nation that will perhaps never be filled. Shri Ram Vilas Paswan Ji’s demise is a personal loss. I have lost a friend, valued colleague and someone who was extremely passionate to ensure every poor person leads a life of dignity. pic.twitter.com/2UUuPBjBrj
— Narendra Modi (@narendramodi) October 8, 2020