food

ഭാരം കുറയ്ക്കാൻ എത്ര കഠിനമായും വ്യായാമം ചെയ്യാൻ തയാറാണ് പലരും. എന്നാൽ വ്യായാമത്തിന് ശേഷം മതിയായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാറില്ല. കഠിന വ്യായാമങ്ങൾക്ക് ശേഷം കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ്, ചപ്പാത്തി എന്നിവ കഴിയ്ക്കുമ്പോൾ തന്നെ പോഷകാംശങ്ങൾ ഉറപ്പാക്കുകയും വേണം.


പ്രോട്ടീൻ ലഭിക്കാൻ മുട്ടയുടെ വെള്ള, മുളപ്പിച്ച പയർ, കോഴിയിറച്ചി എന്നിവ കഴിക്കാം. ബദാം, ആപ്രിക്കോട്ട്, കശുവണ്ടി എന്നീ പരിപ്പ് വർഗങ്ങൾ ആരോഗ്യം നല്കും. ഈന്തപ്പഴം, ഏത്തപ്പഴം , ബ്ലൂബെറി, മുന്തിരി, ഓറഞ്ച്, പൈനാപ്പിൾ, പപ്പായ, എന്നീ പഴങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണമെങ്കിലും വ്യായാമത്തിന് ശേഷം കഴിക്കുക. കഠിനമായി വ്യായാമം ചെയ്യുന്നവർ ശേഷം തൈര്, കൊഴുപ്പു കുറഞ്ഞ പാൽ എന്നിവ കുടിയ്ക്കുക.