
കൊവിഡ് കാലത്ത് മക്കളുടെ കുസൃതികളും കുറുമ്പും ആസ്വദിച്ച് വീട്ടിൽ തന്നെ കഴിയുകയാണ് സമീറ റെഡ്ഡി. ലോക്ക്ഡൗൺ കാലത്തെ തന്റെ അമ്മജീവിതത്തിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകർക്കായി സമീറ പങ്കുവച്ചിരിക്കുന്നത്.അമ്മ ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം വികൃതിയൊപ്പിക്കുന്ന കുസൃതികുടുക്കകളെയും വീഡിയോയിൽ കാണാം.
അടുത്തിടെ മകളുടെ ഒരു വീഡിയോ ആരാധകർക്കായി സമീറ പങ്കുവച്ചിരുന്നു . “ബേബി പി.ടി ഉഷ ഫുൾ സ്പീഡിലാണ്, നിങ്ങൾക്കു കഴിയുമെങ്കിൽ പിടിക്കൂ,” എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സമീറ കുറിച്ചത്. മുട്ടിലിഴഞ്ഞ് വേഗത്തിൽ നീങ്ങുന്ന മകളെയും വീഡിയോയിൽ കാണാമായിരുന്നു.
രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് ആണ് സമീറ റെഡ്ഡിയെ വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധേയയാക്കിയത്. മകളുടെ ജനനവും മറ്റു കുടുംബവിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി താരം പങ്കുവച്ചിരുന്നു.