si

തിരുവനന്തപുരം:വിളപ്പിൽശാല സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച എസ്.ഐ മരിച്ചു. വിളപ്പിൽശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാധാകൃഷ്ണനാണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്ന് പുലർച്ചെയാണ് മരിച്ചത്.

നാല് മാസം മുമ്പാണ് രാധാകൃഷ്ണൻ വിളപ്പിൽശാല സ്റ്റേഷനിൽ എത്തിയത്. ഒക്ടോബർ ഒന്നിന് രാവിലെയാണ് രാധാകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്. വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമം നടത്തയ ഇദ്ദേഹത്തെ സഹപ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്.

അമിത ജോലിഭാരവും, സ്റ്റേഷൻ ഹൗസ് ഓഫീസർ സജിമോൻ മാനസിക പീഡനവുമായി രാധാകൃഷ്ണൻ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ ആടിസ്ഥാനരഹിതമാണെന്നും, രാധാകൃഷ്ണനെതിരെ ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.