ആറ്റിങ്ങലിൽ നിന്ന് വർക്കലയിലേക്ക് പോകുന്ന വഴി പേരേറ്റ് എന്ന സ്ഥലത്തു നിന്ന് വാവയ്ക്ക് കോൾ എത്തി. വീടിന് പിറകിലായി ഒരു മാളത്തിൽ പാമ്പ്. സ്ഥലത്തെത്തിയ വാവ വീട്ടുടമയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു, വീടിന് പിറകിൽ ഉള്ള പറമ്പിൽ മീൻ വളർത്തുന്ന വലിയ കുളമുണ്ട്. രാവിലെ മീനുകൾക്ക് തീറ്റ കൊടുക്കാൻ പോകുന്ന സമയമാണ് പാമ്പിനെ കണ്ടത്.

പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ വലിയൊരു തവള കുളത്തിലേക്കു ചാടി, പിന്നാലെ പാമ്പും. കുളത്തിനോട് ചേർന്ന മാളത്തിൽ പാമ്പ് കയറുന്നതാണ് പിന്നെ കാണുന്നത്. വാവ പാമ്പിനെ പിടികൂടാനുള്ള ശ്രമം തുടങ്ങി.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...