siva
എം. ശിവശങ്കർ എറണാകുളം കസ്റ്റoസ് ഓഫീസിൽ ഹാജരായപ്പോൾ

കൊ​ച്ചി​:​ ​സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ ​ശി​വ​ശ​ങ്ക​റി​നെ​ ​ക​സ്‌​റ്റം​സ് ​പ്രിവി​ന്റീ​വ് ​വി​ഭാ​ഗം​ ​ചോദ്യംചെയ്തുതുടങ്ങി.​ പ്രിവിന്റീവ് കമ്മിഷണറുടെ ഓഫീസിൽ കമ്മിഷണർ സുമിത് കുമാറും സംഘവുമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്.

നേ​ര​ത്തെ​ ​ര​ണ്ടു​ത​വ​ണ​യാ​യി​ 17​ ​മ​ണി​ക്കൂ​ർ​ ​ശിവശങ്കറിനെ ​ചോ​ദ്യം​ചെ​യ്‌​തി​രു​ന്നു.ന​യ​ത​ന്ത്ര​ചാ​ന​ലി​ലൂ​ടെ​ ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ൽ​ ​എ​ത്തി​ച്ച​ ​ഈ​ന്ത​പ്പ​ഴം​ ​അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കും​ ​സ്‌​പെ​ഷ്യ​ൽ​ ​സ്കൂ​ളു​ക​ളി​ലും​ ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​നി​ർ​ദേ​ശി​ച്ച​ത് ​ശി​വ​ശ​ങ്ക​റാ​ണെ​ന്ന് ​സാ​മൂ​ഹി​ക​ ​നീ​തി​വ​കു​പ്പ് ​ഡ​യ​റ​ക്‌​ട​റാ​യി​രു​ന്ന​ ​ടി.​വി.​ ​അ​നു​പ​മ​ ​ക​സ്‌​റ്റം​സി​ന് ​മൊ​ഴി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അടി​സ്ഥാ​ന​ത്തി​ലാ​ണ് ​ശി​വ​ശ​ങ്ക​റി​നെ​ ​ക​സ്‌​റ്റം​സ് ​വീ​ണ്ടും​ ​വി​ളി​ച്ചു​വ​രു​ത്തിയത്.​ ​ന​യ​ത​ന്ത്ര​ചാ​ന​ലി​ലൂ​ടെ​ ​എ​ത്തി​യ​ ​ഇ​ന്ത​പ്പ​ഴ​ത്തി​ന് ​നി​കു​തി​ ​ഒ​ഴി​വാ​ക്കി​യി​രു​ന്നു.​ ​കോ​ൺ​സു​ലേ​റ്റ് ​ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ​ ​പു​റ​ത്തു​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​ധാ​ര​ണ​യോ​ ​ക​രാ​റോ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​

അതേസമയം സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക​സ്റ്റം​സ് ​ര​ജി​സ്റ്റ​ർ​ചെ​യ്ത​ ​കേ​സി​ൽ​ ​സ്വ​പ്ന​ ​സു​രേ​ഷ്,​ ​പി.​എ​സ്.​ ​സ​രി​ത്ത്,​ ​സ​ന്ദീ​പ് ​നാ​യ​ർ​ ​എ​ന്നി​വ​രെ​ ​ജ​യി​ലി​ൽ​ ​ചോ​ദ്യം​ചെ​യ്യാ​ൻ​ ​ക​സ്റ്റം​സ് ​സം​ഘ​ത്തി​നു​ ​കോ​ട​തി​ ​അ​നു​മ​തി​ ​ന​ൽ​കി. സ്വ​ർ​ണ​ക്ക​ട​ത്തു​ ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ക​ളാ​യ​ ​മൂ​വ​രി​ൽ​നി​ന്നും​ ​ശേ​ഖ​രി​ച്ച​ ​ഡി​ജി​റ്റ​ൽ​ ​തെ​ളി​വു​ക​ളു​ടെ​ ​പ​ക​ർ​പ്പ് ​എ​ൻ.​ഐ.​എ​ ​ക​സ്റ്റം​സി​ന് ​കൈ​മാ​റി​യി​രു​ന്നു.​ ​ഇ​തി​ന്റെ​യ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ്ര​തി​ക​ളെ​ ​വീ​ണ്ടും​ ​ചോ​ദ്യം​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സാ​മ്പ​ത്തി​ക​ ​കു​റ്റ​വി​ചാ​ര​ണ​യു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​എ​റ​ണാ​കു​ളം​ ​അ​ഡി.​ ​സി.​ജെ.​എം​ ​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​യാ​ണ് ​അ​നു​വ​ദി​ച്ച​ത്.​