gold-smuggling-case

കൊച്ചി: വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ സന്ദീപിന് പിന്നാലെ മൂന്ന് പ്രതികൾ കൂടി കുറ്റസമ്മതം നടത്തിയതായി ദേശീയ അന്വേഷണ ഏജൻസി(എൻ ഐ എ). മുസ്തഫ, അബ്ദുൾ അസീസ്, നന്ദഗോപാൽ എന്നിവരാണ് കുറ്റം സമ്മതിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് എൻ ഐ എ കോടതിയിൽ അപേക്ഷ നൽകി. യു.എ.പി.എ പ്രകാരം പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസം വരെ നീട്ടാൻ കഴിയും. മൂന്ന് മാസം കഴിഞ്ഞാൽ പ്രത്യേക അപേക്ഷ സമർപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കോടതിയിൽ എൻ ഐ എ അപേക്ഷ നൽകിയത്.

അന്വേഷണം പുരോഗമിക്കുകയാണ്. ഫൈസൽ ഫരീദടക്കമുള്ള കേസിലെ പ്രധാന പ്രതികൾ നിലവിൽ യു.എ.ഇ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ കേരളത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും എൻ ഐ എ വ്യക്തമാക്കി.