python-

ഗിയ : ലോകം മുഴുവൻ വ്യാപിച്ച കൊവിഡ് ബാധയിൽ ഏറ്റവും കൂടുതൽ ഒറ്റപ്പെട്ടത് കുട്ടികളാണ്. മിക്ക രാജ്യങ്ങളും അൺലോക്കിംഗ് ഘട്ടത്തിൽ പ്രവേശിച്ചുവെങ്കിലും സ്‌കൂളുകൾ ഇനിയും തുറന്നിട്ടില്ല. വീടിന്റെ നാല് ചുവരുകളിൽ ഒതുങ്ങുന്ന എല്ലാവരെയും പോലെ ഇൻബാറെന്ന ഇസ്രായേലി പെൺകുട്ടിയും കഴിയുകയാണ്. എന്നാൽ അവൾക്ക് ഇവിടെ കൂട്ടായി നിരവധി വളർത്തുമൃഗങ്ങളുണ്ട്. അതിൽ അവൾക്ക് ഏറെ പ്രിയപ്പെട്ടത് ബെല്ല എന്ന പേരിട്ടിരിക്കുന്ന പതിനൊന്ന് അടി നീളമുള്ള ഭീമൻ പെരുമ്പാമ്പാണ്. മഞ്ഞനിറമുള്ള ഉടലുള്ള പാമ്പിനൊപ്പമാണ് ഇൻബാറിന്റെ കളിയും നേരമ്പോക്കുമെല്ലാം. എട്ടുവയസുകാരി പതിനൊന്ന് അടിനീളമുള്ള പാമ്പിനൊപ്പം തന്റെ സ്വിമ്മിംഗ് പൂളിൽ നീരാടുന്ന വീഡിയോ വൈറലാണിപ്പോൾ. ഇസ്രായേലിലെ ഒരു കാർഷിക കുടുംബമാണ് ഇൻബാറിന്റേത്.

കൊവിഡ് കാരണം സ്‌കൂളുകൾ അടച്ചിരിക്കുന്നതിനാൽ ബെല്ലയുള്ളതിനാൽ താൻ ബോറടി അറിയുന്നില്ലെന്നാണ് ഇൻബാർ പറയുന്നത്. പാമ്പുമായുള്ള മകളുടെ കേളിയിൽ മറ്റുള്ളവർ വിലക്കാൻ ആവശ്യപ്പെടാറുണ്ടെങ്കിലും തങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നാണ് ഇൻബാറിന്റെ അമ്മ പറയുന്നത്. അവർ രണ്ട് സുഹൃത്തുക്കളും ഒരുമിച്ച് വളർന്നു, ഇതാണ് ഇൻബാറിനെയും ബെല്ലെയും കുറിച്ച് അമ്മ സരിത് റെഗെവിന്റെ പക്ഷം. മകൾ കുട്ടിയായപ്പോഴേ പാമ്പിനൊപ്പം കൂടുതൽ സമയം ചിലവഴിച്ചിരുന്നുവെന്നും അമ്മ ഓർക്കുന്നു. റോയിട്ടേഴ്സാണ് പാമ്പിനൊപ്പം നീരാടുന്ന പെൺകുട്ടിയുടെ വീഡിയോ പുറത്ത് വിട്ടത്.

For eight-year-old Inbar, her favorite companion to cool off in her small backyard pool is an 11-foot yellow python called Belle https://t.co/XEsjdQ8hyW pic.twitter.com/FVreldFTlf

— Reuters (@Reuters) October 9, 2020