
ഗർഭിണികൾ പ്രസവത്തിനായി  ആശുപത്രിയിൽ ഏതുസമയവും പോകേണ്ടി വന്നേക്കാം. പ്രസവത്തിനായി പോകുമ്പോൾ നേരത്തെ തന്നെ സാധനങ്ങൾ ഒരുക്കിവയ്ക്കുന്നത് ആവശ്യസമത്തുള്ള ടെൻഷൻ ഒഴിവാക്കും.
* ഗർഭിണിക്കാവശ്യമുള്ള അയഞ്ഞ വസ്ത്രങ്ങൾ.
* മുലയൂട്ടുന്നതിന് സൗകര്യപ്രദമായ രീതിയിൽ മുൻവശം തുറക്കുന്ന നൈറ്റി.
* കുഞ്ഞിനെ പൊതിയാനും തുടയ്ക്കാനും പറ്റിയ അലക്കിയ തുണികൾ, പുതപ്പിക്കുന്നതിനുള്ള തുണികൾ.
* വലിപ്പം കൂടിയ സാനിട്ടറി പാഡുകൾ മറ്റ് ടോയ്ലറ്റ് സാമഗ്രികൾ.
* പ്രസവിച്ച വിവരം ഉടനടി അറിയിക്കേണ്ടവരുടെ ഫോൺ നമ്പരുകൾ.
* പ്രസവചികിത്സയ്ക്കും ആശുപത്രി ചെലവിനും യാത്രയ്ക്കും വേണ്ട പണം മുൻകൂട്ടി കരുതിയിരിക്കണം.