
അശ്വതി: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. അംഗീകാരങ്ങൾ ലഭിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. ബുധനാഴ്ച ദിവസം ഉത്തമം.
ഭരണി: സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും. ബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തികലാഭം പ്രതീക്ഷിക്കാം. സഹോദരഗുണം ഉണ്ടാകും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
കാർത്തിക: പിതൃഗുണം പ്രതീക്ഷിക്കാം. വിവാഹകാര്യത്തിൽ അനുകൂല തീരുമാനമെടുക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ വസ്ത്രങ്ങൾ ലഭിക്കും. ഞായറാഴ്ച ദിവസം അനുകൂലം.
രോഹിണി: പിതൃഗുണം പ്രതീക്ഷിക്കാം. വിവാഹകാര്യത്തിൽ അനുകൂലതീരുമാനമെടുക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഔദ്യോഗികമായ മേൻമ അനുഭവപ്പെടും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. ശനിയാഴ്ചദിവസം അനുകൂലം.
മകയീരം: കർമ്മസംബന്ധമായി യാത്രകൾ ആവശ്യമായി വരും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും.സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യപരമായി നല്ലകാലമല്ല. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. ഞായറാഴ്ച ദിവസം അനുകൂലം.
തിരുവാതിര: ദാമ്പത്യഗുണം പ്രതീക്ഷിക്കാം, മാതൃഗുണം ലഭിക്കും. കർമ്മ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല. ആഡംബര വസ്തുക്കളിൽ താത്പര്യം വർദ്ധിക്കും. ഞായറാഴ്ച ദിവസം അനുകൂലം.
പുണർതം: സാമ്പത്തികരംഗത്ത് പുരോഗതി ഉണ്ടാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. കർമ്മപുഷ്ടി. ഉണ്ടാകും. മേലുദ്ധ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. നൂതന ഗൃഹലാഭത്തിനു സാദ്ധ്യത. ബുധനാഴ്ച ദിവസം ഉത്തമമാണ്.
പൂയം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.നൂതന വസ്ത്രാഭരണാദികൾ ലഭിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. ഞായറാഴ്ച ദിവസം അനുകൂലം.
ആയില്യം: മത്സരപരീക്ഷകളിൽ വിജയിക്കും. സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കർമ്മപുഷ്ടി ഉണ്ടാകും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകം: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. സഹോദരഗുണം പ്രതീക്ഷിക്കാം. മത്സരപരീക്ഷകളിൽ വിജയിക്കും. കർമ്മപുഷ്ടി ലഭിക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. ഞായറാഴ്ച ദിവസം അനുകൂലം.
പൂരം: ആഘോഷവേളകളിൽ പങ്കെടുക്കും. തമ്മിൽ അകന്നു നിന്നിരുന്ന ദമ്പതികൾ യോജിക്കും. ഗൃഹനവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ചൊവ്വാഴ്ച ദിവസം അനുകൂലം.
ഉത്രം: മനഃസന്തോഷം ഉണ്ടാകും. സഹോദരഗുണം പ്രതീക്ഷിക്കാം.  സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സഹോദരാദി ഗുണം ഉണ്ടാകും. കർമ്മപുഷ്ടിക്ക് സാദ്ധ്യത. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
അത്തം: മാതൃഗുണം ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. വിശേഷ വസ്ത്രാഭരണാദികൾ ലഭിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഞായറാഴ്ച ദിവസം അനുകൂലം.
ചിത്തിര: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പലവിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും.മനസന്തോഷം അനുഭവപ്പെടും. പൊതുപ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത. ഉന്നത കുടുംബത്തിൽ നിന്നും വിവാഹാലോചനകൾ വന്നെത്തും.
ചോതി: സന്താനഗുണം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സംസാരം മുഖേന ശത്രുക്കൾ വർദ്ധിക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
വിശാഖം: പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. ഗൃഹ നിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. വിവാഹാലോചനകൾക്ക് സാദ്ധ്യത. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. വെള്ളിയാഴ്ച ദിവസം അനുകൂലം.
അനിഴം: സന്താനങ്ങളാൽ മനഃസന്തോഷം ഉണ്ടാകും. സാഹിത്യരംഗത്തുള്ളവർക്ക് പ്രശസ്തി ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഞായറാഴ്ച ദിവസം അനുകൂലം.
കേട്ട: സഹോദരങ്ങൾ തമ്മിൽ യോജിപ്പിലെത്തും. പല വിധത്തിലുള്ള ചിന്തകൾ മനസിനെ അലട്ടും. മംഗളകർമ്മങ്ങൾ നടക്കും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഗൃഹ സംബന്ധമായി അസ്വസ്ഥകൾ അനുഭവപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ധനലാഭം പ്രതീക്ഷിക്കാം.
മൂലം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. എല്ലാ കാര്യത്തിലും  സാമർത്ഥ്യം ഉണ്ടാകും. കർമ്മ രംഗത്ത്  അഭിവൃദ്ധി ഉണ്ടാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. സഹോദരഗുണം ലഭിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരാടം: പിതൃഗുണം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. വ്യാപാരികൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ബുധനാഴ്ച ദിവസം ഉത്തമമാണ്.
ഉത്രാടം: സഹോദരി ഗുണവും ധനലാഭവും ഉണ്ടാകും. ആരോഗ്യപരമായി നല്ലതല്ല. കർമ്മ സംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും. കലാരംഗത്ത് പ്രശസ്തിയുണ്ടാകും. ഗൃഹനവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും.
തിരുവോണം: വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും. ബിസിനസ് രംഗത്തു പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. സംഗീതാദികലകളിൽ താത്പര്യം വർദ്ധിക്കും. ആരോഗ്യപരമായി നല്ലകാലമല്ല. ദാമ്പത്യ കലഹത്തിന് സാദ്ധ്യത. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ തടസം നേരിടും. ഞായറാഴ്ച ദിവസം അനുകൂലം.
അവിട്ടം: വിവാഹകാര്യത്തിൽ തീരുമാനങ്ങൾ ഉണ്ടാകും. ഉദ്യോഗഗുണം ഉണ്ടാകും. സന്താനങ്ങൾ മുഖേന മനഃസമാധാനം കുറയും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ചെലവുകൾ വർദ്ധിക്കും. ബുധനാഴ്ച ദിവസം ഉത്തമമാണ്.
ചതയം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. മാതൃപിതൃഗുണം ലഭിക്കും. ധനപരമായി നേട്ടം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സഹോദരഗുണം ലഭിക്കും. വിദ്യാഭ്യാസകാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും.
പൂരുരുട്ടാതി: മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സ്ഥലമോ വീടോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. കർമ്മപുഷ്ടിക്ക് സാദ്ധ്യത. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. അവിചാരിതമായി ധനലാഭം ഉണ്ടാകും. പുതിയ വസ്ത്രങ്ങൾ ലഭിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി: സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. ഗൃഹം മോടി പിടിപ്പിക്കാനായി പണം ചെലവഴിക്കും. പ്രൊമോഷനുവേണ്ടി ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് തടസം നേരിടും.
രേവതി: ധനലാഭം ഉണ്ടാകും.ആരോഗ്യപരമായി ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പല വിധത്തിലുള്ള ചിന്തകൾ മനസിനെ അലട്ടും. ബുധനാഴ്ച ദിവസം ഉത്തമമാണ്.