
മൊബാങ്കി നദിയോട് ചേർന്നാണ് മൊബാങ്കി നരഭോജികളുടെ നാട്. മദ്ധ്യ ആഫ്രിക്കയിലെ കോംഗോ രാജ്യത്തിന്റെ ഒരു ഭാഗമാണ് മൊബാങ്കി. മൊബാങ്കി നദിയുടെ ഇരുവശത്തുമുള്ള കാടുകളിൽ മനുഷ്യമാംസം കഴിച്ച് കഴിയുന്ന നരഭോജികളുണ്ട്. മൊബാങ്കി നദിയുടെ സൗന്ദര്യം കാണാൻ പോയ പലരെയും ആ നരഭോജികൾ യാതൊരു ദയയുംകൂടാതെ ഭക്ഷണമാക്കിയിട്ടുണ്ടത്രേ. ആട് മാടുകളുടെ ഇറച്ചി പോലെയാണ് മനുഷ്യ മാംസവും ഇവർ കാണുന്നത്. ആഫ്രിക്കയുടെ ഉൾക്കാടുകളിൽ കഴിയുന്ന ഈ നരഭോജികൾ മനുഷ്യ വേട്ടയിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ്. മനുഷ്യ ശരീരത്തെ പല ഭാഗങ്ങളായി വെട്ടിനുറുക്കി തങ്ങളുടെ കുടുംബത്തിന്റെ ആഹാരമാക്കി മാറ്റുകയാണ് ഇവർ ചെയ്യുന്നത്. ഇവിടുത്തെ ഓരോ കുട്ടിയും ദിനം തോറും ആഹാരമാക്കുന്നത് മനുഷ്യമാംസമാണ്.
എന്നാൽ, ഇവർക്ക് പുറമെ കോംഗോയിലെ മറ്റ് ഗോത്രവിഭാഗങ്ങൾ നരഭോജികളല്ലാത്തവരാണ്. പക്ഷേ, ഇവരുടെ ആചാരനുഷ്ഠാനങ്ങളിൽ നരഭോജികൾക്ക് പ്രാധാന്യം കൊടുക്കുന്നത് കാണാം. ഗോത്ര വിഭാഗത്തിൽ ആരെങ്കിലും മരിച്ച് കഴിഞ്ഞാൽ മൃതശരീരം വൈകന്നേരം വരെ വീടിന്റെ മുന്നിൽ വെയ്ക്കും. സന്ധ്യ മയങ്ങുന്നതോടെ സംഘത്തിലെ മുതിർന്ന ആളുടെ നേതൃത്വത്തിൽ മൃതശരീരം തൊട്ടടുത്തുള്ള കാട്ടിൽ ഉപേക്ഷിക്കും. ഈ സമയം കാട്ടിൽ നിന്ന് ഓരിയിടുന്ന ശബ്ദം ഉച്ചത്തിൽ കേൾക്കാൻ സാധിക്കും .അത് വേറാരുമല്ല നരഭോജികളാണ്. മൃതശരീരം കാട്ടിൽ ഉപേക്ഷിച്ച് ഗോത്രവർഗക്കാർ വീട്ടിലേക്ക് മടങ്ങും. അന്ന് രാത്രി ആരും തങ്ങളുടെ വീടുകളിൽ നിന്നു പുറത്തിറങ്ങില്ല. അപ്പോൾ മനുഷ്യമാംസം തേടി നരഭോജികൾ കാട്ടിൽ എത്തിയിരിക്കും. കയ്യിൽ ആയുധങ്ങളുമായി എത്തുന്ന ഇവർ ആവശ്യത്തിനുള്ള മാംസം മുറിച്ചെടുക്കുകയും ബാക്കി തങ്ങളുടെ ചെന്നായ്ക്കൾക്ക് ഇട്ടു കൊടുക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യമാംസം കിട്ടിക്കഴിയമ്പോൾ ആ സന്തോഷത്തിൽ ഇവർ പിന്നെയും ഓരിയിടും.