creta

കൊച്ചി: ഹ്യുണ്ടായിയുടെ ജനപ്രിയ എസ്.യു.വിയായ പുത്തൻ ക്രെറ്റയ്ക്ക് മികച്ച ബുക്കിംഗ്. പുത്തൻ പതിപ്പിന് ഇതിനകം 1.15 ലക്ഷം ബുക്കിംഗുകൾ ലഭിച്ചുവെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഡയറക്‌ടർ
(സെയിൽസ് ആൻഡ് മാർക്കറ്റിംഗ്)​ തരുൺ ഗാർഗ് പറഞ്ഞു. പുത്തൻ പതിപ്പിന്റെ 58,000 യൂണിറ്റുകൾ ഇതിനകം കമ്പനി വിറ്റഴിച്ചു.

2015ലാണ് ക്രെറ്റയെ ഹ്യുണ്ടായ് പരിചയപ്പെടുത്തിയത്. തുടർന്ന് ഇതുവരെ ആകെ 5.20 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞമാസം മാത്രം ക്രെറ്റയുടെ 12,325 യൂണിറ്റുകൾ പുതുതായി നിരത്തിലെത്തി.