
ജെറുസലേം: ബാല്യകാലം അവിസ്മരണീയമാക്കുന്നത് നല്ല സുഹൃത്തുക്കളാണ്. ഇസ്രായേൽ സ്വദേശിയായ എട്ടുവയസുകാരി ഇൻബാറിനും അത്തരത്തിലൊരു സുഹൃത്തുണ്ട്. എന്നാൽ, ഇൻബാറിന്റെ സുഹൃത്തിനെ കണ്ടാൽ എല്ലാവരും പേടിച്ച് വിറയ്ക്കും. 11 അടിയുള്ള ഒരു ഭീകരൻ പെരുമ്പാമ്പാണ് ഇൻബാറിന്റെ ആത്മാർത്ഥ സുഹൃത്ത്. ബെല്ലെ എന്നാണ് ഇൻബാർ തന്റെ അരുമ സുഹൃത്തിനെ വിളിക്കുന്നത്.
വീടിനു പുറകിലുള്ള സ്വിമ്മിംഗ് പൂളിൽ ബെല്ലെയ്ക്കൊപ്പം നീന്തിക്കളിക്കുകയാണ് ഇൻബാറിന്റെ പ്രിയ വിനോദം. വാൾട്ട് ഡിസ്നിയുടെ ബ്യൂട്ടി ആൻഡ് ദ ബീസ്റ്റിലെ കേന്ദ്ര കഥാപാത്രമായ ബെല്ലെയുടെ മഞ്ഞ ഉടുപ്പിനു സമാനമായി മഞ്ഞ നിറമുള്ള തൊലിയുള്ളതിനാലാണ് തന്റെ സുഹൃത്തിന് ബെല്ലെ എന്ന് പേര് ഇൻബാർ നൽകിയത്.
ബെല്ലെയെ മാത്രമല്ല മറ്റു ധാരാളം മൃഗങ്ങളെയും വന്യമൃഗങ്ങളെ സംരക്ഷിക്കുന്ന കർഷക കുടുംബമായ ഇൻബാറിന്റെ വീട്ടിലുണ്ട്. കുട്ടിക്കാലം തൊട്ടേ ഇവയ്ക്കിടയിൽ വളരുന്നതിനാൽ ഇൻബാറിന് അവയോട് ഭയമില്ലെന്ന് അമ്മ പറയുന്നു. കുട്ടിക്കാലം തൊട്ടേ ഇൻബാറും ബെല്ലെയുമാണ് നീന്തൽ കൂട്ടുകാർ. വലുതായപ്പോഴും അതിനു മാറ്റമുണ്ടായില്ല. - ഇൻബാറിന്റെ അമ്മ പറയുന്നു.