
വാഷിംഗ്ടൺ: കൊവിഡ് കാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾക്കെതിരെ പോരാടാൻ മലാല യൂസഫ്സായിയ്ക്ക് കൂട്ടായി ഹാരി രാജകുമാരനും ഭാര്യ മേഗൻ മെർക്കലും. ലോക പെൺകുട്ടി ദിനവുമായി ബന്ധപ്പെട്ടാണ് ഹാരിയും മേഗനും മലാലയുമായി വീഡിയോ ചാറ്റിലൂടെ ഈ വിഷയം സംസാരിച്ചത്.
കൊവിഡ് മഹാമാരി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ എത്രമാത്രം ബാധിച്ചു എന്നതാണ് വീഡിയോയിലെ ചർച്ചാ വിഷയം. 20 മില്യൺ പെൺകുട്ടികൾ കൊവിഡ്കാലത്തിന് ശേഷം ക്ലാസ്മുറികളിലേക്ക് തിരിച്ചെത്തില്ല എന്നാണ് മലാല ഫണ്ടിന്റെ പഠനം.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ക്യാംപയിനുകളിൽ സജീവ പങ്കാളിയാണ് മേഗൻ.