laxmi-bomb

രാഘവ ലോറൻസ് തമിഴിൽ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഹി‌റ്റ് ചിത്രം 'മുനി 2: കാഞ്ചന' യുടെ ഹിന്ദി പതിപ്പ് എത്തുകയാണ്. അക്ഷയ് കുമാർ നായകനാകുന്ന 'ലക്ഷ്‌മി ബോംബ്' സംവിധാനം ചെയ്‌തിരിക്കുന്നത് രാഘവ ലോറൻസ് തന്നെയാണ്. ചിത്രത്തിന്റെ 3 മിനിട്ട് ദൈർഘ്യമുളള ത്രസിപ്പിക്കുന്ന ട്രെയിലർ പുറത്തിറങ്ങി.

ട്രാൻസ് ജെൻഡർ വേഷമാണ് ചിത്രത്തിൽ അക്ഷയ്‌ കുമാർ അവതരിപ്പിക്കുന്നത്. കോമഡിയും ത്രില്ലറും സസ്‌പെൻസും ചേർന്ന ചിത്രത്തിൽ നായിക കിയാര അദ്വാനിയാണ്. ലുബ്ന സലീം, രാജേഷ് ശർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മേയ് 22 ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് കാല ലോക്‌ഡൗൺ മൂലം ഡിസ്‌നി ഹോട്ട്‌സ്‌റ്റാറിൽ നവംബർ 9ന് റിലീസ് ചെയ്യും.