pt-thomas

കൊച്ചി : ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വച്ച് മലയാള സിനിമയിലെ പ്രമുഖ നടി പീഡനത്തിനിരയായ കേസിൽ മൊഴി നൽകരുതെന്ന് പലരും തന്നോട് ആവശ്യപ്പെട്ടുവെന്ന് തൃക്കാക്കര എം എൽ എ പി ടി തോമസിന്റെ വെളിപ്പെടുത്തൽ. ഒരു സ്വകാര്യ ചാനലിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്. സമാനമായ ആരോപണം ഏതാനും ദിവസങ്ങൾക്ക് മുൻപ് സാക്ഷിപ്പട്ടികയിലെ നിയമവിദ്യാർത്ഥിയായ മറ്റൊരാളും ഉന്നയിച്ചിരുന്നു. നേരത്തെ കേസിൽ സിനിമാതാരങ്ങളടക്കം മുൻപ് നൽകിയ മൊഴി തിരുത്തിയതും ഏറെ ചർച്ചയായിരുന്നു. നിരവധി പേർ മൊഴി കൊടുക്കരുത് എന്ന് ആവശ്യപ്പെട്ടുവെങ്കിലും അതിന് താൻ വഴങ്ങാത്തതിനുള്ള കാരണമായി എം എൽ എ ചൂണ്ടിക്കാട്ടുന്നത് തന്റെ നിലപാടിനെയാണ്. കാരണം മനസാക്ഷിയുടെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രവർത്തിക്കുന്നത്.


കഴിഞ്ഞ ദിവസം ഉയർന്നുവന്ന കള്ളപ്പണ കടത്തു സംഘമായി തനിക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളെയും അദ്ദേഹം തള്ളിക്കളഞ്ഞു. കഷ്ടപ്പാടിലായ ഒരു കമ്യൂണിസ്റ്റ് കുടുംബത്തിന് സഹായം നൽകുവാനാണ് അവിടെ പോയതെന്നും. സ്ഥലം എം എൽ എ എന്ന നിലയിലുള്ള പ്രവർത്തികൾ മാത്രമേ ചെയ്തിട്ടുള്ളു എന്നും അദ്ദേഹം പറഞ്ഞു. 'തന്റെ മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. നിരാശരായ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാൻ ഇടപ്പള്ളി കേസിലെ പ്രതിയായിരുന്നിട്ടും, പല കമ്മ്യൂണിസ്റ്റ് സർക്കാരുകൾ വന്നിട്ടും നീതി കിട്ടാത്ത ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന് വേണ്ടിയാണ് ഞാൻ പ്രവർത്തിച്ചത്' എന്നുമാണ് സംഭവത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം.