
മുംബയ്: ഭീമാ-കോറെഗാവ് കേസില്‍ എട്ടു പേര്‍ക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. മലയാളികളായ ഹാനി ബാബു, ഫാദര്‍ സ്റ്റാന്‍ സ്വാമി എന്നിവരും പട്ടികയിലുണ്ട്. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമാ കോറെഗാവില്‍ ആള്‍ക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിക്കും വിധം ഇടപെട്ട കേസിലാണ് ഇവര്‍ക്കെതിരായ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
അധ്യാപകനായ ഹാനി ബാബുവിനും ജസ്യൂട്ട് പുരോഹിതനായ ഫാ. സ്റ്റാന്‍ സ്വാമിക്കും പുറമേ പ്രൊഫ. ആനന്ദ് തെല്‍തുംബ്‌ഡെ, ജ്യോതി ജഗ്പത്, സാഗര്‍ ഗൂര്‍ഖെ, രമേഷ് ഗയ്‌ചോര്‍ എന്നിവരും പ്രേമ അഭിയാന്‍ ഗ്രൂപ്പിലെ പ്രവര്‍ത്തകരുമാണ് പ്രതിപട്ടികയില്‍ ഉള്ളത്. ഇവര്‍ എല്ലാം നേരത്തെ അറസ്റ്റിലായിരുന്നു. പ്രതിപട്ടികയിലുള്ള മിലിന്ദ് തെല്‍തുംബ്‌ഡെ ഒളിവിലാണ്.
ഈ വര്‍ഷം ജനുവരി 24നാണ് ഭീമ കോറെഗാവ് കേസ് എന്‍.ഐ.എ ഏറ്റെടുത്തത്. പൂനെയ്ക്കടുത്ത് ഭീമാ കോറെഗാവ് പോരാട്ടത്തിന്റെ ഇരുന്നൂറാം വാര്‍ഷിക ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.