
കണ്ണൂർ: മലപ്പുറത്ത് നടന്നത് തന്നെ ഇല്ലാതാക്കാനുളള നീക്കമാണെന്ന് ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പിയിലെത്തിയശേഷം തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളുടെ തുടർച്ചയാണ് മലപ്പുറത്ത് കഴിഞ്ഞ ദിവസം നടന്ന ആക്രമണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൈബർ ആക്രമണവും ഭീഷണിയും സംബന്ധിച്ച് അഞ്ച് തവണ പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു പരാതിയിൽ പോലും അന്വേഷണം നടത്താൻ പിണറായിയുടെ പൊലീസ് തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു.