
ഹിസാർ: ഹരിയാനയിലെ ഹിസാറിലുള്ള മാർക്കറ്റിൽ എട്ടടിയോളം ഭാരമുള്ള ഭീകരൻ പെരുമ്പാമ്പ് പതുങ്ങിയിരുന്നത് കാറിനുള്ളിൽ. എട്ടടിയോളം നീളവും 30 കിലോയോളം ഭാരവുമുള്ള കൂറ്റൻ പെരുമ്പാമ്പാണിത്.
മാർക്കറ്റിലെ ജീവനക്കാരനായ രാമേശ്വർ ദാസിന്റെ കാറിന്റെ പിന്നിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനം വകുപ്പ് അധികൃതരെത്തിയാണ് പാമ്പിനെ കാറിനുള്ളിൽ നിന്നും നീക്കം ചെയ്തത്. പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിലേക്ക് തുറന്നു വിട്ടു.