robbi

കൊൽക്കത്ത: മുൻ ഇംഗ്ലണ്ട് താരവും ലിവർപൂൾ ഇതിഹാസവുമായ റോബി ഫൗളർ ഈസ്റ്റ് ബംഗാളിന്റെ മുഖ്യ പരിശീലകനാകും. ഫൗളറുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചതായി ഈസ്റ്റ് ബംഗാളിന്റെ പ്രിൻസിപ്പൽ ഓണർ ഹരി മോഹൻ ബംഗൂർ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹം ഗോവയിലെത്തി ടീമിനൊപ്പം ചേരുമെന്നാണ് വിവരം. ഈ സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബഗാളിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.