
ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഇതിഹാസ താരം ലയണൽ മെസിയുടെ ഗോളിൽ അർജന്റീനയ്ക്ക് വിജയത്തുടക്കം. സ്വന്തം തട്ടകമായ ബ്യൂണേഴ്സ് അയേഴ്സിലെ ലാ ബൊംബനേര സ്റ്രേഡിയത്തിൽ നടന്ന മത്സരത്തിൽ 13-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കിയാണ് മെസി അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. ദക്ഷിണ അമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ ഏർപ്പെടുത്തിയിരുന്ന വിലക്കിന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് മെസി ദേശീയ ടീമിൽ തിരിച്ചെത്തിയത്. പതിമ്മൂന്നാം മിനിട്ടിൽ ലൂകാസ് ഒകാംമോപാസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് മെസി ഗോളാക്കി മാറ്രിയത്. മെസിയുടെ 71-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. കാണികളെ പ്രവേശഷിപ്പിക്കാതെ നടത്തിയ മത്സരത്തിൽ അർജന്റീന ഫുട്ബാൾ അസോസിയേഷൻ കൃത്രിമ ആരവവും മെസി മെസി വിളികളും റെക്കാഡ് ചെയ്ത് കേൾപ്പിച്ചിരുന്നു. ഇക്വഡോറിനെതിരെ അവസാനം കളിച്ച എട്ട് യോഗ്യതാ പോരാട്ടങ്ങളിൽ അർജന്റീനയുടെ ഏഴാം ജയമാണിത്. കോച്ച് ലയമൽ സ്കാലോണിക്ക് കീഴിൽ തോൽവിയറിയാതെ 8-ാം മത്സരമാണ് അർജന്റീന പൂർത്തിയാക്കിതയത്.
മറ്റൊരു മത്സരത്തിൽ ഉറുഗ്വെ 2-1ന് ചിലിയെ തോൽപ്പിച്ചു. 39-ാം മിനിറ്റിൽ ലൂയിസ് സുവാരസിലൂടെ ഉറുഗ്വെ ആണ് ലീഡെടുത്തത്. തുടർന്ന് 54-ാം മിനിറ്റിൽ അലക്സിസ് സാഞ്ചസിലൂടെ ചിലി സമനില ഗോൾ കണ്ടെത്തി.
എന്നാൽ പകരക്കാരനായി ഇറങ്ങിയ മാക്സിമിലാനോ ഗോമസ് ഇഞ്ചുറി സമയത്ത് ഉറുഗ്വെയ്ക്ക് വിജയഗോൾ സമ്മാനിച്ചു. പരാഗ്വെയും പെറുവും 2-2ന് സമനിലയിൽ പിരിഞ്ഞു.ആന്ദ്രെ കരില്ല 52, 85 മിനിറ്റുകളിൽ പെറുവിനായി വല ചലിപ്പിച്ചപ്പോൾ 66,81 മിനിറ്റുകളിൽ റൊമേരോ പരാഗ്വെയ്ക്കായി ലക്ഷ്യം കണ്ടു.
ഇംഗ്ലണ്ടിന് തകർപ്പൻ ജയം
വെംബ്ലി: ബൽജിയത്തിനെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഇംഗ്ലണ്ടിന് 3-0ത്തിന്റെ തകർപ്പൻ ജയം. അരങ്ങേറ്ര മത്സരത്തിനിറങ്ങിയ എവർട്ടൺ സ്ട്രൈക്കർ ഡൊമിനിക്ക് കാൾവെർട്ട് ലെവിനാണ് 26-ാം മനിട്ടിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ നേടിയത്. കോണോർ കോഡി, ഡാനി ഇംഗ്സ് എന്നിവരും ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. അതേസമയം മറ്രൊരുമത്സരത്തിൽ ഐവറി കോസ്‌റ്റ് ബൽജിയത്തിനെ 1-1ന്റെ സമനിലയിൽ കുരുക്കി.