
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 23ാം മത്സരത്തിൽ ഡൽഹിക്കെതിരെ രാജസ്ഥാൻ റോയൽസിന് 185 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി ടീം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. ടോസ് നേടിയ രാജസ്ഥാൻ ടീം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.