
മുൻകേരള രഞ്ജി താരം എം.സുരേഷ് കുമാർ(47) ആത്മഹത്യ ചെയ്തു.ആലപ്പുഴ പഴവിട്ടീലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലെഗ് സ്പിന്നറായ സുരേഷ് കുമാർ ഇന്ത്യൻ അണ്ടർ19 ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 
സുരേഷ്  രഞ്ജി ട്രോഫിയിൽ 52 മത്സരങ്ങൾ കേരളത്തിന് വേണ്ടിയും 17 മത്സരങ്ങൾ റെയിൽവേയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 1995ൽ പാലക്കാട്   വിക്ടോറിയ കോളേജിൽ  നടന്ന  രഞ്ജി ട്രോഫി മത്സരത്തിൽ തമിഴ്‌നാട്ടിനെതിരായ കന്നി വിജയത്തിൽ സുരേഷ് പ്രധാന പങ്കുവഹിച്ചിരുന്നു. ദുലീപ് ട്രോഫിയിൽ സൗത്ത് സോണിനെയും സെൻട്രൽ സോണിനെയും പ്രതിനിധീകരിച്ചും സുരേഷ്  കളിച്ചിട്ടുണ്ട്.