nadal

പാരീസ്: നിലവിലെ ചാമ്പ്യൻ സ്പാനിഷ് സെൻസേഷൻ റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ഫൈനലിൽ എത്തി. ഇന്നലെ നടന്ന സെമി ഫൈനലിൽ ഡിയാഗോ ഷ്വാർട്ട്‌സ്മാനെ നേരിട്ടുള്ള സെറ്റുകളിൽ 6-3, 6-3, 7-6 ന് കീഴടക്കിയാണ് നദാൽ തന്റെ പതിമ്മൂന്നാം ഫ്രഞ്ച് ഓപ്പൺ ഫൈനലിന് യോഗ്യത നേടിയത്. പന്ത്രണ്ട് വണ ഫ്രഞ്ച് ഓപ്പൺ കിരീടം നേടി ചരിത്രം സൃഷ്ടിച്ച താരമാണ് നദാൽ. തന്റെ കരിയറിലെ ഇരുപതാം ഗ്രാൻഡ് സ്ലാം കിരീടമാണ് നദാൽ ലക്ഷ്യം വയ്ക്കുന്നത്.

ഇന്ന് നടക്കുന്ന വനിതാ സിംഗിൾസ് ഫൈനലിൽ ഇഗ സ്വെയ്റ്രക്കും സോഫിയ കെനിനും തമ്മിൽ ഏറ്രുമുട്ടും.