
നമ്മുടെ കാരണവന്മാർ ക്ഷീണമകറ്റാൻ ഉപയോഗിച്ചിരുന്ന എനർജി ഡ്രിങ്കായിരുന്നു കഞ്ഞിവെള്ളം. ഇതിന്റെ മറ്റു ഗുണങ്ങൾ അറിയാം. കഞ്ഞിവെള്ളത്തിൽ ധാരാളം നാരുകളും അമിനോ ആസിഡുകളും പ്രോട്ടീനും കാർബോഹൈഡ്രേറ്റുകളും അന്നജവും അടങ്ങിയിരിക്കുന്നു. വയറിലെ നല്ല ബാക്ടീരിയകളെ വളർത്താൻ കഞ്ഞിവെള്ളം സഹായകമാണ്. ശരീരത്തിലെ അണുബാധ പ്രതിരോധിക്കാൻ ഈ പാനീയത്തിനാകും.
വൈറൽപനി ഉള്ളപ്പോൾ ശരീരത്തിലെ പോഷകങ്ങൾ നഷ്ടമാകുന്നതും തടയാനും കഞ്ഞിവെള്ളത്തിന് കഴിയും. വയറിളക്കവും ചർദ്ദിയും ഉണ്ടാകുമ്പോൾ ശരീരത്തിലെ നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു. ചർമത്തിനുണ്ടാകുന്ന ചുളിവും ചർമ പ്രശ്നങ്ങളും പരിഹരിക്കാൻ കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. ധാരാളം അന്നജം അടങ്ങിയിട്ടുള്ളതിനാൽ എക്സിമ മൂലമുള്ള ചൊറിച്ചിലിന് തണുപ്പിച്ച കഞ്ഞിവെള്ളം തുണിയിൽ മുക്കി ആ ഭാഗത്ത് തുടയ്‌ക്കുന്നത് പരിഹാരമാണ്. മുടി കൊഴിച്ചിൽ തടയാൻ കഞ്ഞിവെള്ളം ഉപയോഗിച്ച് തല മസാജ് ചെയ്യാം.