
ചെന്നൈ: കാട്ടാൻകുളത്തൂർ എസ്.ആർ.എം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (എസ്.ആർ.എം.ഐ.എസ്.ടി) നാഷണൽ ടെക്‌നോ-മാനേജ്‌മെന്റ് ഫെസ്‌റ്റായ 'ആരുഷിന്റെ" 14-ാം പതിപ്പിന് തുടക്കമായി. ഓൺലൈനായി നടക്കുന്ന ഫെസ്‌റ്റിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) മുൻ ഡയറക്‌ടർ ജനറൽ ഡോ.വി.കെ ആത്രെ, ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) മുൻ ശാസ്‌ത്രജ്ഞൻ ഡോ. രാമൻ ഗംഗാഖേദ്കർ എന്നിവർ മുഖ്യാതിഥികളായി.
വൈസ് ചാൻസലർ ഡോ. സന്ദീപ് സഞ്ചേതി അദ്ധ്യക്ഷത വഹിച്ചു. പ്രൊ-വൈസ് ചാൻസലർ ഡോ.സി. മുത്തമിഴ് ചെൽവൻ, ഡീൻമാരായ ടി.വി. ഗോപാൽ, ഡോ. ജോൺ തിരുവടികൾ, വി.എം. പൊന്നിയ്യ, അസോസിയേറ്റ് ഡയറക്‌ടർ ഡോ.വി. തിരുമുരുഗൻ, ആരുഷ് കൺവീനർ ഡോ.എ. രത്നം തുടങ്ങിയവർ സംബന്ധിച്ചു. 900 പേർ പങ്കെടുത്ത കഴിഞ്ഞവർഷത്തെ സോഫ്‌റ്റ്‌വെയർ ലെസണിന് ലഭിച്ച ഗിന്നസ് വേൾഡ് റെക്കാഡ് സർട്ടിഫിക്കറ്റ് ചടങ്ങിൽ പ്രകാശനം ചെയ്‌തു.