
ഹൈദരാബാദ്: സാങ്കേതിക വിദ്യയുടെ ഉപയോഗം ജനജീവിതത്തിന് സഹായമാകുന്ന നിരവധി സംഭവങ്ങൾ നാം കേട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു സന്തോഷ വർത്തമാനമാണ് ആസാമിൽ നിന്നുമുളള ഈ സംഭവം. അഞ്ച് വർഷം മുൻപ് ഉത്തർപ്രദേശിലെ ഹണ്ടിയയിൽ നിന്നും കാണാതായ ഓട്ടിസം ബാധിച്ച കുട്ടിയെ തെലങ്കാന പൊലീസിന്റെ ഫേസ് റെകഗ്‌നേഷൻ സാങ്കേതിക വിദ്യയായ 'ദർപ്പൺ' ഉപയോഗിച്ച് കണ്ടെത്തിയിരിക്കുന്നു. ആസാമിലെ ഗോൽപാറയിൽ നിന്നാണ് 13 വയസുകാരനായ കുട്ടിയെ കണ്ടെത്തിയത്.
തെലങ്കാന പൊലീസ് 'ദർപ്പൺ' ഉപയോഗിച്ച് കുട്ടിയെ മനസ്സിലാക്കിയ നിമിഷം തന്നെ ഹണ്ടിയ സ്‌റ്റേഷൻ ഹൗസ് ഓഫീസറെ വിവരമറിയിച്ചു. പൊലീസ് കുട്ടിയുടെ രക്ഷകർത്താക്കളെ വിവരമറിയിച്ചു. അവർ കുട്ടിയുടെ അച്ഛനമ്മമാരെ വിവരമറിയിച്ചു. അച്ഛനമ്മമാർ ഉടനെ ഗോൽപാറയിലെ ചൈൽഡ് വെൽഫെയർ സെന്ററിലെത്തി. കുട്ടിയെ തിരിച്ചറിഞ്ഞ അച്ഛനമ്മമാർക്ക് സന്തോഷാശ്രു അടക്കാനായില്ല. 2015 ജൂലായ് 14നാണ് സോം സോണി എന്ന കുട്ടിയെ കാണാതായതായി കാണിച്ച് അച്ഛനമ്മമാർ പൊലീസിൽ പരാതിപ്പെട്ടത്. ജൂലായ് 23ന് നാട്ടിൽ ചുറ്റിത്തിരിയുന്ന കുട്ടിയെ കണ്ടെത്തിയ ഗോൾപാറ പൊലീസ് അടുത്തുളള ചൈൽഡ് വെൽഫയർ സെന്ററിൽ എത്തിച്ചു.
Emotional reunion..
A 13 year old autistic boy child who was missing from Uttar Pradesh since 2015 was traced at a child home in Assam after 5 years, by Telangana Police with the help of DARPAN (FacialRecognitionTool) of @TelanganaCOPs #Technology #Darpan pic.twitter.com/hjWtPd9voZ— Swati Lakra (@SwatiLakra_IPS) October 9, 2020
 
അടുത്ത കാലത്ത് തെലങ്കാന പൊലീസ് ആരംഭിച്ച ദർപ്പൺ ആപ്പിലൂടെ രാജ്യമാകമാനം കാണാതായ കുട്ടികളുടെ ചിത്രം പരിശോധിച്ച് സോണിയെ കണ്ടെത്തി. നഷ്‌ടപ്പെട്ട കുട്ടികളുടെ ചിത്രവും ലഭിച്ച കുട്ടികളുടെ ചിത്രവും ചേർത്ത് സോഫ്‌റ്റ്‌വെയറിലൂടെ താരതമ്യപ്പെടുത്തിയാണ് ആളെ തിരിച്ചറിയുക. 10-15 വർഷത്തിന് ശേഷവും ഇത്തരത്തിൽ ആളെ തിരിച്ചറിയാൻ തെലങ്കാന പൊലീസ് തയ്യാറാക്കിയ ആപ്പിലൂടെ കഴിയും.