question-mark

1. ഇന്ത്യയിലെ പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ വനിത?

2. നാരിത വിമാനത്താവളം എവിടെയാണ്?

3. ഇന്ത്യയിലെ ഏറ്രവും പഴക്കംചെന്ന കൽക്കരിഖനി?

4. ഇന്ത്യയിലെ ആദ്യ ഇരുമ്പ് വ്യവസായശാല?

5. ടാറ്റാ അയൺ സ്റ്റീൽ പാന്റ് ഏത് നദിക്കരയിൽ സ്ഥിതിചെയ്യുന്നു?

6. ഇന്ത്യയിലെ ആദ്യത്തെ ചെറുകിട ഇരുമ്പുരുക്ക് നിർമ്മാണശാല?

7. ഏറ്റവും അധികം രാസവളം ഉപയോഗിക്കുന്ന സംസ്ഥാനം?

8. ഹിന്ദുസ്ഥാൻ ആന്റി ബയോട്ടിക്സ് പ്ലാന്റ് സ്ഥിതിചെയ്യുന്നതെവിടെ?

9. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് നിർമ്മാണകേന്ദ്രം?

10. കേരളത്തിലാദ്യമായി റേഡിയോ സംപ്രേക്ഷണം നടന്നവർഷം?

11. സുവാരി നദി ഏത് സംസ്ഥാനത്തിലൂടെയാണ് ഒഴുകുന്നത്?

12. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി സ്ഥിതിചെയ്യുന്നതെവിടെ?

13. സലീം അലി പക്ഷിസങ്കേതം എവിടെയാണ്?

14. കർണ്ണാടകയിലെ പ്രസിദ്ധമായ ഇരുമ്പ്ഖനി?

15. ധാതുസമ്പത്തിന്റെ കലവറയായ ഛോട്ടാനാഗ്പൂർ പീഠഭൂമി ഏത് സംസ്ഥാനത്ത്?

16. മണിയോഡർ സമ്പത്ത് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പത്ത് വ്യവസ്ഥയുള്ള സംസ്ഥാനം?

17. ഇന്ദിരാഗാന്ധി ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്?

18. കൊറിയ എന്ന് പേരുള്ള ജില്ല എവിടെയാണ്?

19. ചേരമർ മഹാജനസഭ എന്ന സംഘടന സ്ഥാപിച്ചത്?

20. 'സ്വതന്ത്രമായി ചിന്തിക്കുക, ധീരമായി ചോദ്യം ചെയ്യുക' ആരുടെ വാക്കുകൾ?

21. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് കേരളാ പ്രദേഴ്സ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ?

22. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?

23. ' എന്റെ സഹോദരീസഹോദരന്മാരെ കരിങ്കല്ലിനെ കല്ലായിതന്നെ കരുതുക മനുഷ്യനെ മനുഷ്യനായും' ആരുടെ വാക്കുകൾ?

24. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?

25. കാറൽമാർക്സിനെ 'ഭഗവാൻ കാറൽമാർക്സ്' എന്ന് വിളിച്ചതാര്?

26. കേരളത്തിലെ ആദ്യ ലയൺ സഫാരി പാർക്ക്?

27. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ്?

28. പത്തനംതിട്ടയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടം?

29. ദക്ഷിണകുംഭമേള എന്നറിയപ്പെടുന്നത്?

30. കേരളത്തിലെ താറാവ് വളർത്തൽ കേന്ദ്രം?

31. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന സ്ഥലം?

32. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോക് ലോർ ആന്റ് ഫോക് ആർട്സ് സ്ഥിതിചെയ്യുന്നതെവിടെ?

33. കുടുംബശ്രീ പദ്ധതി ആദ്യമായി തുടങ്ങിയ ജില്ല?

34. കേരളത്തിലെ ആദ്യ സിദ്ധഗ്രാമം?

35. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?

36. പ്രസിദ്ധമായ വേലകളി നടക്കുന്ന ക്ഷേത്രം?

37. കായംകുളം താപനിലയത്തിന്റെ യഥാർത്ഥനാമം?

38. മയൂര സന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്?

39. കെട്ടുകാഴ്ചയ്ക്ക് പ്രസിദ്ധമായ ആലപ്പുഴയിലെ ക്ഷേത്രം?

40. നെഹ്റു ട്രോഫിയുടെ ആദ്യപേര് എന്തായിരുന്നു?

41. കേരളത്തിലാദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട ഗ്രന്ഥാലയം?

42. ദേവനാരായണൻ എന്നറിയപ്പെട്ടിരുന്ന ബ്രാഹ്മണരാജാക്കന്മാർ ഭരിച്ചിരുന്ന പ്രദേശം?

43. ആലപ്പുഴജില്ലയിൽ അവതരിപ്പിക്കുന്ന സാംബവരുടെ വിനോദത്തിന് പറയുന്നപേര്?

44. ഇന്ത്യയിലെ ആദ്യ പുകയില വിരുദ്ധ ജില്ല?

45. കേരളത്തിൽ കൂടുതൽ വനപ്രദേശമുള്ള ജില്ല?

46. തേക്കടിയുടെ കവാടം എന്നറിയപ്പെടുന്ന പ്രദേശം?

47. സ്വന്തമായി സർവകലാശാല ഗീതമുള്ള കേരളത്തിലെ സർവകലാശാല?

48. ഗോഡ് ഒഫ് സ്മോൾ തിംഗ്സിന്റെ പശ്ചാത്തലം ഏത്?

49. കേരളത്തിന്റെ സ്വിറ്റ്സർലണ്ട് എന്നറിയപ്പെടുന്നത്?

50. പ്രസിദ്ധമായ കുറവൻ കുറത്തി ശില്പം സ്ഥിതിചെയ്യുന്നത്?

ഉത്തരങ്ങൾ

(1)ഊർമ്മിള കെ.പരീഖ് (2)ടോക്കിയോ (3)റാണിഗഞ്ച് (4)ജംഷഡ്പൂർ (5)സുബർണരേഖ (6)പോർട്ടോനോവ (7)പഞ്ചാബ് (8)ഋഷികേശ് (9)ഫിറോസാബാദ് (10)1943 (11)ഗോവ (12)പനാജി (13)ഗോവ (14)കുദ്രിമുഖ് (15)ഝാർഖണ്ഡ് (16)ഉത്തരാഖണ്ഡ് (17)ഡെറാഡൂൺ (18)ഛത്തീസ്ഗഢിൽ (19)പാമ്പാടി ജോൺ ജോസഫ് (20)സഹോദരൻ അയ്യപ്പൻ (21)കെ.കേളപ്പൻ (22)സമാധിസപ്താഹ (23)വി.ടി.ഭട്ടതിരിപ്പാട് (24)എ.കെ.ജി (25)സി.കേശവൻ (26)നെയ്യാർ (27)പി.എം.ജി (തിരുവനന്തപുരം) (28)പെരുന്തേനരുവി (29)ശബരിമല മകരവിളക്ക് (30)നിരണം (31)ആലപ്പുഴ (32)മണ്ണടി (പത്തനംതിട്ട) (33)ആലപ്പുഴ (34)ചന്തിരൂർ (ആലപ്പുഴ) (35)കുട്ടനാട് (36)അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം (37)രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്രോജക്ട് (38)ഹരിപ്പാട്(39)ചെട്ടികുളങ്ങര ക്ഷേത്രം (40)പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി (41)പി.കെ മെമ്മോറിയൽ ഗ്രന്ഥശാല (42)ചെമ്പകശേരി (43)പാക്കനാർകളി (44)കോട്ടയം (45)ഇടുക്കി (46)കുമളി (47)മഹാത്മാഗാന്ധി സർവകലാശാല (48)മീനച്ചിലാറിന്റെ തീരത്തുള്ള അയ്മനം ഗ്രാമം (49)വാഗമൺ (50)രാമക്കൽമേട്