eee

അശ്വതി: സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത. വിവാഹകാര്യത്തിനു തീരുമാനം എടുക്കും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. മാതൃഗുണം ലഭിക്കും. ശനിയാഴ്‌ച ദിവസം അനുകൂലം.


ഭരണി: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. ഔദ്യോഗികമായ മേൻമ ലഭിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. ബുധനാഴ്ച ദിവസം അനുകൂലം.


കാർത്തിക: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. തൊഴിലഭിവൃദ്ധിയ്‌ക്ക് സാദ്ധ്യത. ശനിയാഴ്ച ദിവസം അനുകൂലം.

രോഹിണി: സഹോദരങ്ങളാൽ ഗുണം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം അസംതൃപ്‌തമായിരിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം തൊഴിൽ മേഖലയിൽ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. സഹോദര സ്ഥാനീയരിൽ നിന്നും സഹായം ലഭിക്കും.ബുധനാഴ്‌ച ദിവസം അനുകൂലം.

മകയീരം: മാതൃഗുണം ലഭിക്കും. കർമ്മ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യഗുണം പ്രതീക്ഷിക്കാം. വിവാഹാലോചനകൾക്ക് സാദ്ധ്യത. ജോലിഭാരം വർദ്ധിക്കും. പല വിധത്തിൽ സാമ്പത്തികനേട്ടം ഉണ്ടാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.

തിരുവാതിര: ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. ഭാഗ്യപുഷ്ടി അനുഭവപ്പെടും. ഗാർഹിക സുഖം കുറയും കർമ്മപുഷ്ടി ഉണ്ടാകും. ശനിയാഴ്ച ദിവസം അനുകൂലം.


പുണർതം: മാതൃഗുണം ലഭിക്കും. വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. നൂതനഗൃഹലാഭത്തിന് സാദ്ധ്യത. സന്താനഗുണം പ്രതീക്ഷിക്കാം. ശനിയാഴ്ച ദിവസം ഉത്തമമാണ്.


പൂയം: പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. കണ്ടകശനി കാലമായതിനാൽ ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മപുഷ്ടിക്ക് തടസം നേരിടും. ബുധനാഴ്‌ച ദിവസം അനുകൂലം.

ആയില്യം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ബിസിനസ് രംഗത്ത് ധനനഷ്‌ടത്തിന് സാദ്ധ്യത. വിദേശയാത്രക്ക് തടസം നേരിടും. മാതാവിന് ശാരീരിക അസുഖങ്ങൾ ഉണ്ടാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.

മകം: വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും.വെള്ളിയാഴ്ച അനുകൂലം.


പൂരം: കർമ്മപുഷ്ടി ലഭിക്കും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. വിവാഹാലോചനകൾക്ക് സാദ്ധ്യത. വ്യാഴാഴ്ച ദിവസം അനുകൂലം


ഉത്രം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കർമ്മപുഷ്ടിക്ക് സാദ്ധ്യത. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സഹോദരാദി ഗുണം ഉണ്ടാകും. മനസന്തോഷം അനുഭവപ്പെടും. ശനിയാഴ്ച ദിവസം ഉത്തമം.


അത്തം: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. അസാധാരണ വാ‌ക്‌സാമർത്ഥ്യം പ്രകടമാക്കും. പൊതുപ്രവർത്തകർക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. ചൊവ്വാഴ്ച ദിവസം അനുകൂലം.

ചിത്തിര: വിദ്യാർത്ഥികൾക്ക് അനുകൂലസമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല. വെള്ളിയാഴ്ച ദിവസം ഉത്തമമാണ്.


ചോതി: പിതൃഗുണം ലഭിക്കും. ഗൃഹ സംബന്ധമായി അസ്വസ്ഥതതകൾ അനുഭവപ്പെടും. സന്താന ഗുണം ലഭിക്കും. ഉദ്യോഗസ്ഥൻമാർക്ക് സർക്കാരിൽ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാൻ തടസം നേരിടും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. വ്യാഴാഴ്‌ച ദിവസം അനുകൂലം.

വിശാഖം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ബുധനാഴ്ച ദിവസം ഉത്തമം.

അനിഴം: പിതൃഗുണം ലഭിക്കും. സാഹിത്യരംഗത്തുള്ളവർക്ക് പ്രശസ്തി ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന ജീവനക്കാർക്ക് അനുകൂലം. സഹോദരൻെറ വിവാഹത്തിന് തീരുമാനമുണ്ടാകും. സത്ക്കാരങ്ങളിൽ പ്രിയം വർദ്ധിക്കും. ബുധനാഴ്ച ദിവസം ഉത്തമം.


കേട്ട: ഉദ്യോഗ ഗുണം ഉണ്ടാകും. മംഗളകർമ്മങ്ങൾ നടക്കും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഗൃഹസംബന്ധമായി അസ്വസ്ഥകൾ അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. സാമ്പത്തികരംഗത്ത്പുരോഗതി ഉണ്ടാകും.വ്യാഴാഴ്ച ദിവസം അനുകൂലം.


മൂലം: കർമ്മരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. സന്താനങ്ങളാൽ മനോവിഷമം ഉണ്ടാകും. പിതൃഗുണവും,ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. സഹോദര ഗുണം ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.


പൂരാടം: പിതൃ സമ്പത്ത് ലഭ്യമാകും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. ഏഴരശനി കാലമായതിനാൽ ദമ്പതികൾ തമ്മിൽ കലഹത്തിനു സാദ്ധ്യത. വെള്ളിയാഴ്ച ദിവസം അനുകൂലം.

ഉത്രാടം: സഹോദര ഗുണം ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. പിതൃഗുണം പ്രതീക്ഷിക്കാം. പുതിയ വാഹനം വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഏഴരശനി കാലമായതിനാൽ ശാരീരികക്ലേശങ്ങൾ അനുഭവപ്പെടും. വ്യാഴാഴ്ച ദിവസം അനുകൂലം.


തിരുവോണം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സംഗീതാദികലകളിൽ താത്പര്യം വർദ്ധിക്കും. ആരോഗ്യപരമായി നല്ലകാലമല്ല. ഗൃഹ സംബന്ധമായി അസ്വസ്ഥകൾ അനുഭവപ്പെടും. ഏഴരശനി കാലമായതിനാൽ ദാമ്പത്യകലഹത്തിന് സാദ്ധ്യത.ബുധനാഴ്ച ദിവസം ഉത്തമമാണ്.


അവിട്ടം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഉദ്യോഗഗുണം ഉണ്ടാകും. സന്താനങ്ങൾ മുഖേന മനഃസമാധാനം കുറയും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ചെലവുകൾ വർദ്ധിക്കും. സഹോദരഗുണം പ്രതീക്ഷിക്കാം. ഇഷ്ട ഭക്ഷണലാഭം ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. വ്യാഴാഴ്ച ദിവസം അനുകൂലം.


ചതയം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സഹോദര ഗുണം ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. ബുധനാഴ്ച ദിവസം അനുകൂലം.

പൂരുരുട്ടാതി: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗ ഗുണം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. നൃത്തസംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. മനസിന് സന്തോഷം ലഭിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.


ഉത്രട്ടാതി: സാമ്പത്തികനേട്ടത്തിന് സാദ്ധ്യത. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. മത്സരപരീക്ഷകളിൽ വിജയിക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ബുധനാഴ്ച ദിവസം അനുകൂലം.


രേവതി: ഉപരിപഠനത്തിന് തടസങ്ങൾ നേരിടും. ഔദ്യോഗിക മേഖലയിൽ ശോഭിക്കാനിടവരും. വിദേശയാത്രയ്ക്ക് തടസം നേരിടും. വിവാഹകാര്യത്തിന് തീരുമാനം ഉണ്ടാകും.കർമ്മ ഗുണാഭിവൃദ്ധിക്ക് സാദ്ധ്യത. വ്യാഴാഴ്ച ദിവസം അനുകൂലം.