
സെപ്തംബറിൽ വളർച്ച 7.2%
ന്യൂഡൽഹി: കൊവിഡും നിയന്ത്രണങ്ങളും മൂലം മങ്ങിപ്പോയ ഇന്ധന ഡിമാൻഡ് വീണ്ടും കരകയറുന്നു. ആഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞമാസം ഇന്ധന ഉപഭോഗം 7.2 ശതമാനം വർദ്ധിച്ചുവെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെൽ (പി.പി.എ.സി) വ്യക്തമാക്കി. 15.47 ദശലക്ഷം ടണ്ണാണ് സെപ്തംബറിലെ ഉപഭോഗം.
അതേസമയം, 2019 സെപ്തംബറിനെ അപേക്ഷിച്ച് ഇത് 4.4 ശതമാനം കുറവാണ്. മൊത്തം ഇന്ധന വില്പനയിൽ 40 ശതമാനം പങ്കുവഹിക്കുന്ന ഡീസൽ വിതരണം കഴിഞ്ഞമാസം 5.49 ശലക്ഷം ടണ്ണിലെത്തി. ആഗസ്റ്റിലെ 4.85 ദശലക്ഷം ടണ്ണിനേക്കാൾ 13.2 ശതമാനം അധികമാണിത്. 2019 സെപ്തംബറിനേക്കാൾ ആറു ശതമാനം കുറവും. കഴിഞ്ഞവർഷം സെപ്തംബറിനെ അപേക്ഷിച്ച് എൽ.പി.ജി വില്പന 4.8 ശതമാനം ഉയർന്നു. റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമെൻ വില്പന 38.3 ശതമാനം വർദ്ധിച്ചു.
സെപ്തംബറിന്റെ നേട്ടം
(ആഗസ്റ്റുമായി താരതമ്യം)
ഡീസൽ : 13.2%
പെട്രോൾ : 2.9%
നാഫ്ത : 5.7%
വ്യോമ ഇന്ധനം : -7.4%