തഴവ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച സാനിറ്റൈസറും സാനിറ്റൈസർ ഡിസ്‌പെൻസറും പ്രിൻസിപ്പൽ കെ.എ.വഹീദയിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ഏറ്റുവാങ്ങുന്നു
കരുനാഗപ്പള്ളി: തഴവ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റ്, രസതന്ത്ര അദ്ധ്യാപകരായ ഹരീന്ദ്ര കുമാർ, മഞ്ജു വി.എസ്. എന്നിവരുടെ സഹായത്തോടെ നിർമ്മിച്ച ഹാൻഡ് സാനിറ്റൈസർ വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് സൗജന്യമായി വിതരണം ചെയ്തു. തഴവ ഗ്രാമ പഞ്ചായത്തിലേക്ക് നിർമ്മിച്ചു നൽകിയ കാൽ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ ഡിസ്‌പെൻസർ പ്രിൻസിപ്പൽ കെ.എ. വഹീദയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ് വി. അജിതകുമാരി, ഗ്രാമ പഞ്ചായത്ത് അംഗം ആനി പൊൻ, പി.ടി.എ പ്രസിഡന്റ് അമ്പിളിക്കുട്ടൻ, എസ്.എം.സി ചെയർമാൻ കനകൻ തുടങ്ങിയവർ പങ്കെടുത്തു.