
ലോസാഞ്ചൽസ്: താനുമായി പ്രണയത്തിലായിരുന്നു എന്ന വ്യാജ വാർത്ത ചമച്ച യുവതിക്കെതിരെ മാനനഷ്ടത്തിനു കേസു നൽകി ഹോളിവുഡ് നടൻ ബ്രാഡ് പിറ്റ്. ഒരു ലക്ഷം യു.എസ് ഡോളറിന്റെ മാനനഷ്ടക്കേസാണ്പിറ്റ് നൽകിയിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് താരം പ്രണയിച്ചു വഞ്ചിച്ചുവെന്നാണ് ടെക്സാസ് സ്വദേശിനിയായ കെല്ലി ക്രിസ്റ്റിനയുടെ ആരോപണം. എന്നാൽ, പിറ്റിനോ അദ്ദേഹത്തിന്റെ കമ്പനിയ്ക്കോ സ്ത്രീയുമായി ഒരു ബന്ധവുമില്ലെന്ന് താരത്തിന്റെ വക്താവ് വ്യക്തമാക്കി.