rahul-gandhi-narendra-mod

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിക്കിടെ വി.വി.ഐ.പി വിമാനങ്ങൾ വാങ്ങിയതിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽഗാന്ധി. ജവാൻമാർ ബുളളറ്റ് പ്രൂഫില്ലാത്ത ട്രക്കുകളിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. നമ്മുടെ ജവാൻമാരെ രക്തസാക്ഷികളാക്കാൻ വേണ്ടി ബുളളറ്റ് പ്രൂഫില്ലാത്ത ട്രക്കുകളിൽ അയക്കുകയാണെന്ന് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.

हमारे जवानों को नॉन-बुलेट प्रूफ़ ट्रकों में शहीद होने भेजा जा रहा है और PM के लिए 8400 करोड़ के हवाई जहाज़!

क्या यह न्याय है? pic.twitter.com/iu5iYWVBfE

— Rahul Gandhi (@RahulGandhi) October 10, 2020

പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ യാത്രകൾക്കായാണ് കേന്ദ്ര സർക്കാർ അത്യാധുനിക സംവിധാനങ്ങളുള്ള വിമാനം വാങ്ങിയത്. വൻതുക ഇതിനായി മുടക്കിയതിനെതിരെ മുമ്പും രാഹുൽ വിമർശനം ഉന്നയിച്ചിരുന്നു. സിയാച്ചിൻ, ലഡാക്ക് എന്നിവിടങ്ങളിൽ കാവൽ നിൽക്കുന്ന സൈനികർക്ക് ആവശ്യമായ വസ്തുക്കൾ ഈ പണത്തിന് വാങ്ങാമായിരുന്നുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

ചൂട് നിലനിർത്താൻ 30 ലക്ഷം രൂപ‌യ്‌ക്ക് വസ്ത്രങ്ങൾ, 60 ലക്ഷം ജാക്കറ്റുകൾ, 67 ലക്ഷം ഷൂസ്, 16.8 ലക്ഷം ഓക്‌സിജൻ സിലിണ്ടറുകൾ എന്നിവ ഈ തുക കൊണ്ട് വാങ്ങാമായിരുന്നു. പക്ഷെ പ്രധാനമന്ത്രിക്ക് സ്വന്ത്രം പ്രതിച്ഛായയെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.