adivasi-lady-attack

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് കുത്തേറ്റു. ഷോളയൂർ ബോഡിച്ചാള ഊരിലെ യുവതിക്കാണ് കുത്തേറ്റത്. യുവതിയെ പരിക്കുകളോട് പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പന്ത്രണ്ട് വയസുകാരനാണ് യുവതിയെ കുത്തിയതെന്ന് പൊലീസ് അറിയിച്ചു. ആക്രമണ കാരണം വ്യക്തമല്ല. സംഭവത്തിൽ പ്രതിഷേധിച്ച് അഗളിയിൽ ആദിവാസി ആക്ഷൻ കൗൺസിൽ പ്രകടനം നടത്തുകയാണ്.