
മനില: ഫിലിപ്പൈൻസ് ആർമി നടത്തിയ റെയ്ഡിനിടെ ചാവേറാകാനെത്തിയ സ്ത്രീ പിടിയിൽ. ഇന്തോനേഷ്യക്കാരിയായ റസ്കി ഫന്റാസി റൂലിയെന്ന യുവതിയാണ് പിടിയിലായതെന്നാണ് സൈന്യം പുറത്തുവിട്ട വിവരം. ചാവേർ സ്ഫോടനം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സുളുവിൽ രണ്ട് മാസം മുൻപ് കൊല്ലപ്പെട്ട ഇന്തോനേഷ്യൻ പട്ടാളക്കാരന്റെ ജീവിതപങ്കാളിയാണ് ഇവരെന്ന് സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ വർഷം ജോലോയിലെ പള്ളിയിൽ 20 പേരുടെ ജീവൻ കവർന്ന ഇരട്ട സ്ഫോടനത്തിലും ഇവർക്ക് പങ്കുണ്ടെന്നും ഫിലിപ്പൈൻസ് സർക്കാർ പറയുന്നു