
വാഷിംഗ്ടൺ: ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം നടന്ന ഒരു ലേലത്തിൽ ആറരക്കോടി വർഷം മുൻപ് ജീവിച്ചിരുന്ന ഒരു ദിനോസറിന്റെ ഫോസിൽ വിറ്റുപോയത് 220 കോടി രൂപയ്ക്ക്. ആദ്യമായാണ് വാഷിംഗ്ടൺ: ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം നടന്ന ഒരു ലേലത്തിൽ ആറരക്കോടി വർഷം മുൻപ് ജീവിച്ചിരുന്ന ഒരു ദിനോസറിന്റെ ഫോസിൽ വിറ്റുപോയത് 220 കോടി രൂപയ്ക്ക്. ആദ്യമായാണ് ഇത്രയധികം വിലയ്ക്ക് ഒരു ഫോസിൽ വിറ്റുപോകുന്നത്. ഫോസിൽ വാങ്ങിച്ചയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. സ്റ്റാൻ എന്നായിരുന്നു ഈ ദിനോസർ ഫോസിലിനെ വിളിച്ചിരുന്നത്. 1987ൽ അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിൽ നിന്ന് ഈ ഫോസിൽ കണ്ടെടുത്ത സ്റ്റാൻ സാക്രിസണിനോടുള്ള ബഹുമാനാർത്ഥമാണ് ഈ പേരു നൽകിയത്. ലോകപ്രശസ്തമായ ഈ ഫോസിലിനെ അടിസ്ഥാനമാക്കി ഒട്ടേറെ കൃത്രിമ മാതൃകകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.1990 മുതൽ സൗത്ത് ഡക്കോട്ടയിലെ ബ്ലാക്ക് ഹിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രദർശനത്തിനുള്ള ഫോസിൽ ടൈറനോസറസ് റെക്സ് അഥവാ ടി റെക്സ് എന്ന വിഭാഗത്തിൽ പെട്ട ദിനോസറിന്റേതാണ്. ലോകത്താകെ 50 ടി റെക്സ് ഫോസിലുകൾ മാത്രമേ കണ്ടെടുത്തിട്ടുള്ളൂ.
ദിനോസറുക
ദിനോസറുകളിലെ സെലിബ്രിറ്റി
ദിനോസറുകൾക്കിടയിലെ പ്രശസ്ത വിഭാഗമാണ് ടി റെക്സ്. മാംസഭുക്കുകളായ ഇവയുടെ പേരിന്റെ അർത്ഥം ‘വമ്പൻ പല്ലികളുടെ രാജാവ്’ എന്നാണ്. അമേരിക്കയും കാനഡയും ഉൾപ്പെടുന്ന ഇന്നത്തെ വടക്കൻ അമേരിക്കൻ പ്രദേശത്തുണ്ടായിരുന്ന രണ്ടു കാലുകളിൽ നടന്നിരുന്ന ഇവയ്ക്ക് വമ്പൻ വാലുകളും ഉണ്ടായിരുന്നു. ഹാഡ്രോസോറുകൾ തുടങ്ങിയ ചെറു ദിനോസറുകളായിരുന്നു ടി റെക്സിന്റെ ഇഷ്ട ഭക്ഷണം. വായിൽ 60ഓളം വലിയ പല്ലുകളുമുണ്ടായിരുന്ന ഇവ മണിക്കൂറിൽ 20 കിലോമീറ്റർ വരെ ഓടുമായിരുന്നു.